കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുകോടി രൂപയുടെ ഭൂമി; നാല് സ്വർ‌ണ മോതിരം...കൈവശം 48,944 രൂപ!!! പ്രധാനമന്ത്രിയുടെ ആസ്തി വിവരം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രിയുടെ ആസ്തി വിവരം ഇങ്ങനെ | Oneindia Malayalam

ക്യാഷ് ലെസ്സ് എക്കണോമി എന്നൊക്കെ വെറുതെയങ്ങ് പറയുക മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വന്തം ജീവിതത്തിലേക്ക് പകർത്തുകയും ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം പ്രധാനമന്ത്രി കൈവശം വച്ചിരിക്കുന്ന പണത്തിൽ 67 ശതമാനനത്തിന്റെ കുറവാണുള്ളത്. 2018 മാർച്ചിലെ കണക്കനുസരിച്ച് 48,977 രൂപയാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.

കഴിഞ്ഞവർഷം കൈവശം ഉണ്ടായിരുന്ന 1,50,000 രൂപയുടെ 67 ശതമാനം കുറഞ്ഞാണ് ഇക്കൊല്ലം 48,977 രൂപയിലെത്തിയത്. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 2017-2018 സാമ്പത്തിക വർഷം പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.28 കോടി രൂപയാണ്. അദ്ദേഹത്തിന്റെ സ്ഥാവര വസ്തുക്കളുടെ വിപണിമൂല്യം കൂടി കണക്കിലെടുത്താണ് ഈ തുക.

വസതി

വസതി

പ്രധാനമന്ത്രിയുടെ ഗാന്ധി നഗറിലെ വസതിയുടെ മൂല്യം ഏകദേശം ഒരു കോടി രൂപയാണ്. 2002ലാണ് അദ്ദേഹം അഹമ്മദാബാദിൽ ഭൂമി വാങ്ങുന്നത്. ഒരു കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം. 2017 മുതൽ ഇത് മാറ്റമില്ലാതെ തുടരുകയാണ്. 2016-2017 സാമ്പത്തിക വർഷം രണ്ട് കോടിയായിരുന്നു പ്രധാനമന്ത്രിയുടെ ആകെ ആസ്തി.

ബാങ്ക് നിക്ഷേപം

ബാങ്ക് നിക്ഷേപം

ഗുജറാത്തിലെ ഗാന്ധി നഗറിലുള്ള എസ് ബിഐ ശാഖയിലെ അദ്ദേഹത്തിന്റെ നിക്ഷേപം 11.2 ലക്ഷമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1,33,496 രൂപയായിരുന്നു. ഇതേ ബ്രാഞ്ചിൽ മൾട്ടി ഓപ്ഷൻ ഡിപ്പോസിറ്റ് സ്കീമിൽ 1.7 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 90 ലക്ഷമായിരുന്നു.

ഇൻഷുറൻസ്

ഇൻഷുറൻസ്

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ 1,59,281 രൂപ നിക്ഷേപിച്ചിട്ടുണ്ട്. ദേശീയ സമ്പാദ്യ പദ്ധതിയിൽ 5,18,235 രൂപയുടെ നിക്ഷേപമുണ്ട്. ഇൻഫ്രാസ്ട്രക്ച്ചർ ബോണ്ട് ഡിപ്പോസിറ്റായി 2012ൽ ഇരുപതിനായിരം രൂപ നിക്ഷേപിച്ചിട്ടുണ്ട്.

വാഹനമില്ല

വാഹനമില്ല

പ്രധാനമന്ത്രിയുടെ പേരിൽ വാഹനങ്ങളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അദ്ദേഹം സ്വന്തമായി ആഭരണങ്ങളൊന്നും വാങ്ങിയിട്ടില്ല. നാല് സ്വർണ മോതിരമാണ് പ്രധാനമന്ത്രിക്കുള്ളത്. 45 ഗ്രാമാണ് ഇതിന്റെ ആകെ തൂക്കം. 1,38,060 രൂപയാണ് ഇതിന്റെ വിപണി മൂല്യം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതിന്റെ മൂല്യം 1,28,000 രൂപയായിരുന്നു.

ആസ്തി കൂടി

ആസ്തി കൂടി

2014-2015 വർഷം 1.41 കോടി രൂപയായിരുന്നു പ്രധാനമന്ത്രിയുടെ ആസ്തി. അന്ന് കയ്യിൽ പണമായി ഉണ്ടായിരുന്നത് 4700 രൂപ മാത്രമായിരുന്നു. അതേസമയം രാജ്യത്തെ എംഎൽഎമാരിൽ അതിസമ്പന്നർ കർണാടകയിൽ നിന്നുള്ളവരാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. 203 എംഎൽഎമാരുടെ ശരാശരി വാർഷിക വരുമാനം 1.1 കോടി രൂപയാണ്.

English summary
PM Modi has less than Rs 50,000 cash, his total assets up Rs 2.28 mn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X