Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് യോജിച്ച എതിരാളി ഇവനാണ്, കാരണങ്ങള്‍ പലതാണ്, ഞെട്ടേണ്ട...

ദില്ലി: ജെഎന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ പ്രധാന മന്ത്രി മോദിക്ക് യോജിച്ച എതിരാളിയെന്ന് എഴുത്തുകാരി നയന്‍താര സൈഗാള്‍. രാജ്യദ്രോഹ കുറ്റത്തിന് അറസറ്റിലായ കനയ്യ ജയില്‍ മോചിതനായ ശേഷം ക്യാംപസില്‍ നടത്തിയ പ്രസംഗത്തെയും സൈഗാള്‍ പ്രകീര്‍ത്തിച്ചു.

കനയ്യയുടെ പ്രസംഗത്തിലൂടെയും മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലൂടെയുമെല്ലാം ഇന്ത്യയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കനയ്യയ്ക്ക് സാധിച്ചു. കുറച്ചു കാലമായി ഭൂരിഭാഗം ജനങ്ങളും അകപ്പെട്ടിരിക്കുന്ന വിഷാദത്തിന്റെ അവസ്ഥയില്‍ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചതിന് കടപ്പെട്ടിരിക്കുന്നുവെന്ന് നയന്‍താര സൈഗാള്‍ പറഞ്ഞു.

kanaihyakumars

എന്തുകൊണ്ടും മോദിക്ക് യോജിച്ച എതിരാളിയെയാണ് കനയ്യില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. രാജ്‌മോഹന്‍ ഗാന്ധിയുടെ അണ്ടര്‍ സ്റ്റാന്‍ഡിംഗ് ദ ഫൗണ്ടിംഗ് ഫാദേഴ്സ് എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് നയന്‍താര വ്യക്തമാക്കിയത്.

അടുത്തിടെയുള്ള ചരിത്രങ്ങള്‍ തെറ്റായി അവതരിപ്പിക്കപ്പെടുകയും വിദ്യഭ്യാസ സാംസ്‌കാരിക മേഖലകള്‍ പോരാട്ടങ്ങള്‍ക്കുള്ള വേദിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തേണ്ടത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+