കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 രാജ്യങ്ങളുടെ ടാസ്‌ക് ഫോഴ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കും, പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ദില്ലി: കൊറോണ കാലത്ത് ചില ക്ഷാമങ്ങള്‍ എല്ലാവരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ക്ഷാമം ഒട്ടുമില്ലാത്ത കാര്യമാണ് വ്യാജ വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയ അതിനൊരു വേദിയുമാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം 18 രാജ്യങ്ങളുടെ ടാസ്‌ക് ഫോഴ്‌സിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുമെന്നാണ്. ഈ 18 രാജ്യങ്ങളില്‍ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളുണ്ട്. കൊറോണ വൈറസിനതെിരെയുള്ള പോരാട്ടത്തിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിനെ നയിക്കാനുള്ള ഭാഗ്യം മോദിക്കുണ്ടായെന്നും, ഇന്ത്യ ശരിക്കും അഭിമാനിക്കേണ്ട നിമിഷമാണിതെന്നുമാണ് ട്വിറ്ററില്‍ തുടരെ വരുന്ന പ്രചാരണം.

1

മോദിയിലും ഇന്ത്യയിലും വിശ്വസിക്കൂ, നമ്മള്‍ തന്നെ ജയിക്കും. എന്നും ഈ സന്ദേശത്തില്‍ പറയുന്നുണ്ട്. മോദി ലോകരാജ്യങ്ങള്‍ക്കിടയില്‍ മാതൃകാപരമായ പല നടപടികളും കോവിഡ് പ്രതിരോധത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തോട് അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്‌സിനെ നയിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രചാരണം വെറും വ്യാജമാണ്. narendramodi.in എന്ന വെബ്‌സൈറ്റിലെ ഒരു ആര്‍ട്ടിക്കിളിലാണ് പ്രധാനമന്ത്രി കോവിഡ് 19നെതിരെയുള്ള അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്‌സിനെ നയിക്കുമെന്ന വാര്‍ത്ത ഉള്ളത്. ഇത് വ്യാജ വാര്‍ത്തയാണെന്ന് ഇതിനോടകം തെളിഞ്ഞ് കഴിഞ്ഞു.

അതേസമയം ഈ ആര്‍ട്ടിക്കിളില്‍ കൊറോണയ്‌ക്കെതിരെ പോരാടാന്‍ സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകളെ കുറിച്ച് പറയുന്നുണ്ട്. അതിന് പുറമേ ജി20 ഉച്ചകോടിയെ കുറിച്ചും അന്താരാഷ്ട്ര തലത്തില്‍ മോദി എങ്ങനെ ഈ നേട്ടമുണ്ടാക്കി എന്നതിനെ കുറിച്ചും പറയുന്നുണ്ട്. ജി20 നേതാക്കളുടെ സമ്മേളനം 2020 മാര്‍ച്ച് 26ന് നടന്നെന്നും, അതില്‍ കോവിഡിനെ കുറിച്ചാണ് പ്രധാന ചര്‍ച്ച നടത്തിയതെന്നും ഈ ആര്‍ട്ടിക്കിളില്‍ പറയുന്നുണ്ട്. ആഗോള തലത്തില്‍ സഹകരിക്കാന്‍ ഈ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് മോദി സൗദി രാജകുമാരനുമായി ഇക്കാര്യം ഫോണിലൂടെ സംസാരിച്ചെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

പ്രധാനമന്ത്രി ആഗോള സമാധാനത്തിനും സഹകരണത്തിനും ജനങ്ങളാണ് വേണ്ടതെന്ന ആവശ്യമാണ് ഉന്നയിച്ചത്. മെഡിക്കല്‍ റിസര്‍ച്ച്, വികസനാധിഷ്ഠിതമായ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് ഈ ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്. മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി ടെലിഫോണിക് ചര്‍ച്ച നടത്തിയെന്നും ഇവര്‍ പറയുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മാര്‍ച്ച് 12നും മുഹമ്മദ് ബിന്‍ സല്‍മാനുമായി മാര്‍ച്ച് 17നും മോദി ചര്‍ച്ച നടത്തിയതായി ഈ ഫേക്ക് ന്യൂസില്‍ പറയുന്നുണ്ട്. മാര്‍ച്ച് 25ന് മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമാര്‍ പുടിനുമായും 26ന് അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായും ഖത്തര്‍ അമീറുമായും സംസാരിച്ചെന്നും ഇതേ ലേഖനത്തില്‍ പറയുന്നുണ്ട്.

യൂറോപ്പ്യന്‍ കമ്മീഷന്‍ ഉര്‍സുല വോണ്‍ ദെര്‍ ലെയനുമായി മാര്‍ച്ച് 24ന് സംസാരിച്ചെന്നും ഈ വ്യാജ വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരിടത്ത് പോലും ആഗോള ടാസ്‌ക് ഫോഴ്‌സിനെ നയിക്കാന്‍ മോദിയെ ചുമതലപ്പെടുത്തിയതായി പറയുന്നുണ്ട്. അതിലുപരി ഇത്തരമൊരു ടാസ്‌ക് ഫോഴ്‌സിനെ ഇതുവരെ നിയമിച്ചിട്ടുമില്ല. എല്ലാ രാജ്യങ്ങളും കോവിഡ് പ്രതിരോധത്തില്‍ സഹകരിക്കുമെന്ന് മാത്രമാണ് യോഗത്തില്‍ തീരുമാനിച്ചത്. പരസ്പര സഹകരണത്തിലൂടെ മരുന്നും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നാണ് യോഗത്തില്‍ ധാരണയായത്. ബാക്കിയെല്ലാം വ്യാജ വാര്‍ത്തകളാണ്.

English summary
pm modi has not been asked by 18 nations to lead a task force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X