കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാൻ വേഴ്സസ് വൈൽഡ് കണ്ട് മോദിയെ പരിഹസിച്ചവരോട്... കാര്യങ്ങൾ നിങ്ങൾ ഉദ്ദേശിച്ചത് പോലെയല്ല!!

Google Oneindia Malayalam News

ദില്ലി: മോദി പങ്കെടുത്ത മാൻ വേഴ്സസ് വൈൽഡ് പരിപാടി രാജ്യത്ത് വൻ ചർച്ചയായിരുന്നു. പരിപാടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങ് തന്നെയാണ് ലഭിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവും വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനെതിരെ നരേന്ദ്ര മോദി തന്നെ രംഗത്തെത്തി.

<strong>ചെക്ക് കേസ്; തുഷാർ വെള്ളാപ്പള്ളിക്കെതിരായ കേസിൽ നിലപാട് കടുപ്പിച്ച് നാസിൽ!</strong>ചെക്ക് കേസ്; തുഷാർ വെള്ളാപ്പള്ളിക്കെതിരായ കേസിൽ നിലപാട് കടുപ്പിച്ച് നാസിൽ!

നരേന്ദ്രമോദി പറയുന്ന ഹിന്ദി പെട്ടെന്ന് തന്നെ പരിപാടിയുടെ അവതാരകനായ ബെയർ‌ ഗ്രിൽസ് എങ്ങിനെ മനസിലാക്കി എന്നതായിരുന്നു വിമർശകരുടെ ചോദ്യം. ഇതിന് മറുപടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നൽകുന്നുണ്ട്. തങ്ങൾക്കിടയിൽ പ്രവർത്തിച്ചത് സാങ്കേതിക വിദ്യയാണെന്നാണ് മോദിയുടെ വിമർശകർക്കുള്ള മറുപടി.

പ്രവർത്തിച്ചത് സാങ്കേതിക വിദ്യ

പ്രവർത്തിച്ചത് സാങ്കേതിക വിദ്യ

'എന്റെ ഹിന്ദി എങ്ങിനെയാണ് ബെയർ ഗ്രിൽസ് മനസിലാക്കി എന്നാണ് കൂടുതൽ പേർക്കും അറിയേണ്ടത്. ഇത് എഡിറ്റ് ചെയ്തതാണോ ഒന്നിൽ കൂടുതൽ സമയം ഷൂട്ട് ചെയ്തതാണോ എന്ന് ജനങ്ങൾ ചോദിക്കുന്നുണ്ട്. എനിക്കും അദ്ദേഹത്തിനും ഇടയിൽ പ്രവർത്തിച്ചത് സാങ്കേതിക വിദ്യയാണ്. എന്റെ ഹിന്ദി അദ്ദേഹത്തിന് മനസിലാകുന്നതിന് കോഡ്ലെസ് ഡിവൈസ് അദ്ദേഹത്തിന്റെ ചെവിയിൽ വച്ചിരുന്നു. എന്നാണ് മോദി പ്രതികരിച്ചിരിക്കുന്നത്.

ലോക ടെലിവിഷനിൽ ഒന്നാമത്

ലോക ടെലിവിഷനിൽ ഒന്നാമത്


ലോക ടെലിവിഷൻ ഇവന്റ് ട്രെൻഡിംഗിൽ ഒന്നാമതെത്തിയ പരിപാടിയയാരുന്നു മോദിയോടൊപ്പമുള്ള മാൻ വേഴ്സസ് വൈൽഡ്. 3.6 ബില്യൺ ആളുകളാണ് പ്രധനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാൻ വേഴ്സസ് വൈൽഡ് എപ്പിസോഡിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലാകെ ചർച്ച ചെയ്തത്. 'സൂപ്പർ ബൗൾ 53' എന്ന പരിപാടിയുടെ 3.4 ബില്യൺ എന്ന റെക്കോർഡ് മറികടന്നാണ് ഗ്രിൽസിനൊപ്പം നരേന്ദ്ര മോദിയും പങ്കെടുത്ത എപ്പിസോഡ് നേട്ടം കൈവരിച്ചത്.

180 രാജ്യങ്ങളിൽ...

180 രാജ്യങ്ങളിൽ...


ആഗസ്റ്റ് 12നായിരുന്നു പരിപാടി ഡിസ്‌കവറി ചാനലിൽ സംപ്രേക്ഷണം ചെയ്തത്. 180 രാജ്യങ്ങളിൽ ഈ പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു പരിപാടി ഇന്ത്യയിൽ വലിയ ചർച്ചാ വിഷയമാവുകയും ട്രെൻഡിംഗിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു. പ്രധനമന്ത്രി നരേന്ദ്ര മോദി തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ചതാണ് ഇന്ത്യയിൽ പെരിപാടിയെക്ക്രിച്ച് ഇന്ത്യയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ വൻ വിമർശനവും പരിപാടിക്കും മോദിക്കും എതിരെ ഉയർന്നിരുന്നു.

ട്രക്ക് റൂട്ട് വികസിപ്പിക്കുന്നു

ട്രക്ക് റൂട്ട് വികസിപ്പിക്കുന്നു


പ്രധാനമന്ത്രി നരേന്ദ്രമോദിയും അവതാരകന്‍ ബെയര്‍ ഗ്രില്‍സും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ഡ് സർക്കാർ. ഇതിലൂടെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. മോദി ട്രെയില്‍ ( മോദി പാത) എന്ന പേരിലാവും ട്രക്കിങ് റൂട്ട് വികസിപ്പിക്കുക. മാന്‍ വേഴ്‌സസ് വൈല്‍ഡ് എപ്പിസോഡില്‍ പ്രധാനമന്ത്രിയും അവതാരകനും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പ് മന്ത്രി സത്പല്‍ മഹാരാജ് പറഞ്ഞു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പഴയ കഥകൾ തന്നെയാണ് മോദി പരിപാടിയിൽ പറഞ്ഞത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനും മുമ്പേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരുപാട് കഥകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു അദ്ദേഹം ചെറിയ കുട്ടിയായിരിക്കെ മുതലക്കുഞ്ഞിനെ പിടിച്ച് വീട്ടില്‍ കൊണ്ടുപോയത്. ഇത് തന്നെ അദ്ദേഹം വീണ്ടും പരിപാടിയിൽ ആവർത്തിക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ ബാല്യകാലത്തെ കുറിച്ച് ബാല്‍ നരേന്ദ്ര എന്ന പേരില്‍ ചിത്രകഥപോലും മുമ്പ് ഇറങ്ങിയിരുന്നു. ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദവും ആയിട്ടുണ്ട്.

മഞ്ഞുപാളി സോപ്പാക്കിയ കഥ

മഞ്ഞുപാളി സോപ്പാക്കിയ കഥ


ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ആയിരുന്നു മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടി ചിത്രീകരിച്ചത്. അവതാരകന്‍ ബെയര്‍ ഗ്രില്‍സിനൊപ്പം ഉള്ള യാത്രയിലാണ് മോദി തന്റെ ജീവിത കഥകളുടെ കെട്ടഴിച്ചത്. മഞ്ഞുകാലത്ത് ഉപ്പിന്റെ പാളികളുണ്ടാകും. അത് പൊട്ടിച്ചെടുത്തായിരുന്നത്രെ അദ്ദേഹം തുണി അലക്കിയിരുന്നത്. കുളിക്കാനും ഇത് തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.

ഭയമോ? അതെന്ത് സാധനം!!!

ഭയം എന്നത് എന്താണെന്ന് താന്‍ ഒരിക്കലും അറിഞ്ഞിട്ടില്ലെന്നും മോദി പറയുന്നുണ്ട്. ഭയം എന്താണെന്ന് വിശദീകരിക്കാന്‍ തനിക്ക് അറിയില്ല, അതിനെ നേരിടേണ്ടത് എങ്ങനെയെന്ന് പറഞ്ഞ് ഫലിപ്പിക്കാനും തനിക്കറിയില്ലെന്നും പരിപാടിയിൽ മോദി പറയുന്നുണ്ട്. എന്നാൽ എല്ലാം പണ്ട് പറഞ്ഞിട്ടുള്ളതും വിമർശകരുടെ പരിഹാസ്യം ഏറ്റുവാങ്ങിയതുമായ കഥകൾ തന്നെയാണ് അദ്ദേഹം പരിപാടിയിൽ‌ പറഞ്ഞത്.

English summary
PM Modi has revealed how he talked to British national Bear Grylls in Hindi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X