കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത:ഉന്നതതല യോഗം വിളിച്ച് മോദി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്വത്തിൽ ഉന്നതതല യോഗം ചേർന്നിട്ടുണ്ട്. ജമ്മു കശ്മീരിലെ പ്രാന്തപ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരർ മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ വലിയ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം.

എഐഎംഐഎമ്മിന്റെ അടുത്ത ലക്ഷ്യം പശ്ചിമബംഗാൾ: മുസ്ലിം വോട്ടിൽ കണ്ണുവെച്ച് ഒവൈസിഎഐഎംഐഎമ്മിന്റെ അടുത്ത ലക്ഷ്യം പശ്ചിമബംഗാൾ: മുസ്ലിം വോട്ടിൽ കണ്ണുവെച്ച് ഒവൈസി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഖള, ഇന്റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തത്. ജമ്മു കശ്മീരിലെ നഗ്രോതയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നാല് ജെയ്ഷെ ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. ഭീകരരുമായി ട്രക്ക് വരുന്നതായുള്ള വിവരം ലഭിച്ചതോടെ ടോൾ ബാൻ പ്ലാസയ്ക്ക് സമീപത്ത് വെച്ച് സുരക്ഷാ സേന വാഹനം തടയുകയായിരുന്നു.

narendra-modi1-156973

തുടർന്ന് ഭീകരരും സുരക്ഷാ സേനാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉടലെടുക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 4.20ഓടെയാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് 11 എകെ 47, രണ്ട് പിസ്റ്റളുകൾ, 29 ഗ്രനേഡുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. മൂന്ന് മണിക്കൂറോളം ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ നീണ്ടുനിന്നിരുന്നു.

Recommended Video

cmsvideo
UN report warns pressence of ISIS terrorists in Kerala and Karnataka | Oneindia Malayalam

യുഎൻ ഭീകര സംഘടനയായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തകരാണ് കൊല്ലപ്പെട്ട നാലുപേരുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഇവർ ഭീകരാക്രമണത്തിനുള്ള നീക്കങ്ങളാണ് നടത്തിവന്നിരുന്നത്. 166 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരിക്കുമെന്നും ജമ്മു സോൺ ഇൻസ്പെക്ടർ ജനറൽ മുകേഷ് സിംഗ് വ്യക്തമാക്കി. 2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വയ്ബ ഭീകരരായിരുന്നു. നഗരത്തിൽ പലയിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ 300ലധികം പേർക്ക് പരിക്കേറ്റിരുന്നു.

English summary
Indian PM Modi held review meeting after terrorists plan to attack India on 26/11 anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X