കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തസാക്ഷികളുടെ മക്കളുടെ സ്‌കോളര്‍ഷിപ്പ് ഉയര്‍ത്തി, പ്രധാനമന്ത്രിയുടെ ആദ്യ ഉത്തരവ് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ ഒപ്പില്‍ മാജിക്കുമായി നരേന്ദ്ര മോദി. ആദ്യത്തെ ഉത്തരവ് രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീരരക്തസാക്ഷികള്‍ക്കുള്ള ആദരമാണ് അദ്ദേഹം നല്‍കിയത്. ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്ന് രക്തസാക്ഷികളുടെ മക്കള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്താനുള്ള ഉത്തവരാണ് മോദി ആദ്യം ഒപ്പുവെച്ചത്. ആണ്‍കുട്ടികളുടെ തുക രണ്ടായിരത്തില്‍ നിന്ന് 2500 ആയും പെണ്‍കുട്ടികളുടേത് 2250ല്‍ നിന്ന് 3000 രൂപയായും ഉയര്‍ത്തിയിരിക്കുകയാണ.്

1

തീവ്രവാദികളുടെയോ നക്‌സലുകളുടെയോ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ ആശ്രിതര്‍ക്കുള്ള തുക 500 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും രക്തസാക്ഷികള്‍ക്കും രണ്ടാം മോദി സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സര്‍ദാര്‍ പട്ടേലിനും സൗത്ത് ബ്ലോക്കില്‍ വെച്ച് മോദി പ്രണാമം അര്‍പ്പിക്കുകയും ചെയ്തു.

ആദ്യത്തെ നൂറു ദിന കര്‍മപരിപാടിയില്‍ വമ്പന്‍ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് മോദി ഒരുക്കുന്നത്. നീതി ആയോഗും ഇത് സ്ഥിരീകരിക്കുന്നുണ്ട്. തൊഴില്‍ നിയമത്തിലും, സ്വകാര്യവല്‍ക്കരണ നീക്കത്തിലും മാറ്റമുണ്ടാകും. വ്യാവസായിക വികസനത്തിനായി കൂടുതല്‍ പദ്ധതികളുമുണ്ടാകും. അതേസമയം ഏതൊക്കെ കാര്യങ്ങള്‍ നടപ്പാക്കിയെന്ന് നിത്യേന പ്രധാനമന്ത്രി നീതി ആയോഗ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണം.

മോദി സര്‍ക്കാരില്‍ പുതിയൊരു വകുപ്പും പ്രധാനമന്ത്രി രൂപീകരിച്ചിട്ടുണ്ട്. ജലശക്തി മന്ത്രാലയമാണ് ഇത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയാണ് ഈ മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. ജോധ്പൂര്‍ എംപി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനാണ് ഈ മന്ത്രാലയത്തിന്റെ ചുമതല.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തന രീതി പൊളിക്കാന്‍ രാഹുല്‍ഗാന്ധി, 6 മാസത്തിനുള്ളില്‍ ഉടച്ച് വാര്‍ക്കും!!കോണ്‍ഗ്രസില്‍ പ്രവര്‍ത്തന രീതി പൊളിക്കാന്‍ രാഹുല്‍ഗാന്ധി, 6 മാസത്തിനുള്ളില്‍ ഉടച്ച് വാര്‍ക്കും!!

English summary
pm modi hikes scholarship amound on first decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X