‘നിങ്ങളുടെ ത്യാഗങ്ങൾ രാജ്യത്തെ അച്ചടക്കവും സേവനബോധവും പഠിപ്പിക്കുന്നു,’ ജയ്സാൽമറിൽ മോദി
ജയ്പൂർ: ദീപാവലി ദിനത്തിൽ രാജ്യത്തെ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ലോംഗെവാല സൈനിക പോസ്റ്റിലെത്തിയാണ് പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തിട്ടുള്ളത്. നമ്മുടെ രാജ്യത്തെ സധൈര്യം സംരക്ഷിക്കുന്ന സേനയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു. ഉത്സവകാലത്ത് അതിർത്തിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഞാൻ അവരുടെ കുടുംബങ്ങൾക്ക് മുമ്പിൽ തലകുനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യാശയുടെ വെളിച്ചം നല്ല നാളെയിലേക്ക് നയിക്കട്ടെ... ദീപാവലി ആശംസയുമായി ദുബായ് ഭരണാധികാരി
2014ൽ ഞാൻ സിയാച്ചിനിലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്. നിരവധി ആളുകളാണ് ആശ്ചര്യപ്പെട്ടത്. നിങ്ങൾക്കറിയാമോ എല്ലാ വർഷവും പ്രിയപ്പെട്ടവർക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്. ആ പാരമ്പര്യം ഞാൻ ഇത്തവണയും തുടർന്നിട്ടുണ്ട്. വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസിലെത്തുന്ന രാജസ്ഥാനിലെ ലോംഗെവാല പോസ്റ്റിൽ പൂജ്യം ഡിഗ്രിയ്ക്ക് താഴെയുമെത്താറുണ്ടെന്നും മോദി പറഞ്ഞു. എന്നാൽ ഇതൊന്നും സൈനികരെ അലട്ടുന്നില്ല. മെയ് മാസത്തിലാണ് ജനങ്ങൾക്ക് സൂര്യപ്രകാശം ലഭിക്കുന്നത്. നിങ്ങൾ ഒരിക്കലും നിങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അദ്ദേഹം പറഞ്ഞു.
"നമ്മുടെ സൈനികരുടെ മൂല്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലോംഗെവാല യുദ്ധമാണ് ഓർമ്മിക്കപ്പെടുന്നത്. ആ യുദ്ധത്തിൽ നമ്മുടെ സൈനികർ പാകിസ്താൻ സൈനികർക്ക് ഉചിതമായ മറുപടി നൽകി, "പ്രധാനമന്ത്രി പറഞ്ഞു. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത ശക്തിക്ക് മുന്നിൽ ആർക്കും നിൽക്കാൻ കഴിയില്ലെന്ന് ലോംഗെവാല യുദ്ധം തെളിയിച്ചു, "പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ തന്ത്രപ്രധാനമായ ഒരു പോസ്റ്റാണ് ലോങ്വാല പോസ്റ്റ്, 1971 ലെ യുദ്ധത്തിന്റെ ആദ്യത്തെ പ്രധാന യുദ്ധമാണ് ലോഞ്ചെവാല യുദ്ധം എന്നറിയപ്പെടുന്നു. തീവ്രവാദത്തിനും മറ്റ് രാജ്യവിരുദ്ധ ശക്തികൾക്കും ഒപ്പം നിൽക്കാൻ രാജ്യത്തിന്റെ സേനയ്ക്ക് ശക്തിയുള്ളതിനാലാണ് ഇന്ത്യ ഇന്ന് സുരക്ഷിതമെന്ന് പ്രധാനമന്ത്രി മോദി തന്റെ സന്ദേശത്തിൽ പറഞ്ഞു. മറ്റുള്ളവരെ മനസിലാക്കുന്ന നയത്തിൽ ഇന്ത്യ വിശ്വസിക്കുന്നു, അവരെ മനസിലാക്കുന്നു, പക്ഷേ അത് പരീക്ഷിച്ചാൽ ശക്തമായി മറുപടി നൽകും, "അദ്ദേഹം പറഞ്ഞു.