കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ടയിലെ സംഘര്‍ഷം പരാമര്‍ശിച്ച് മോദിയുടെ മന്‍ കീ ബാത്ത്, രാജ്യത്തിന് നാണക്കേടുണ്ടാക്കി!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ റിപബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തിന് വിമര്‍ശനം. ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയെന്ന് മോദി പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യത്തെ മന്‍ കീ ബാത്ത് കൂടിയാണിത്. അടുത്ത 15 ദിവസത്തിനുള്ളില്‍ 30 ലക്ഷം കൊവിഡ് പ്രതിരോധ പോരാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചു. വികസിത രാജ്യങ്ങളാണ് അമേരിക്ക 18 ദിവസത്തിനുള്ളിലും ബ്രിട്ടന്‍ 36 ദിവസത്തിനുള്ളിലുമാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും മോദി ഓര്‍മിപ്പിച്ചു.

1

കൊറോണ പ്രതിസന്ധിക്കിടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ആത്മനിര്‍ഭരത സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയുള്ളതാണ്. എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സ്വയം പര്യാപ്ത ഇന്ത്യ കൈവരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജനങ്ങളുടെ കാഴ്ച്ചപ്പാടില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഒരുപാട് ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പിന്തുണയാണ് അവര്‍ അറിയിക്കുന്നത്. നിര്‍മാണ കമ്പനികള്‍ ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ മാസത്തില്‍ നമുക്ക് ക്രിക്കറ്റ് പിച്ചില്‍ നിന്ന് നല്ലൊരു വാര്‍ത്തയാണ് ലഭിച്ചത്. തുടക്കത്തിലെ ചെറിയ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടി. നമ്മുടെ ടീമിന്റെ കഠിനാധ്വാനവും ടീം വര്‍ക്കും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും മോദി വ്യക്തമാക്കി. ബ്രസീല്‍ പ്രധാനമന്ത്രി ജെയിര്‍ ബോല്‍സൊനാരോയെ കുറിച്ചും, വാക്‌സിന്‍ നല്‍കിയതിന് അദ്ദേഹം നന്ദി അറിയിച്ച രീതിയെ കുറിച്ചും മോദി മന്‍ കീ ബാത്തില്‍ പരാമര്‍ശിച്ചു.

ഇന്ന് ഇന്ത്യ വാക്‌സിനേഷന്റെയും മരുന്നുകളുടെയും രംഗത്ത് സ്വയം പര്യാപ്തത നേടി. ഞാന്‍ രാജ്യത്തുള്ള എല്ലാ പൗരന്‍മാരോടും, പ്രത്യേകിച്ച് യുവാക്കളോട് നമ്മുടെ സ്വാതന്ത്ര്യ സമര നായകന്മാരെ കുറിച്ച് എഴുതാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തെ കുറിച്ചും അന്നത്തെ പോരാട്ടങ്ങളെ കുറിച്ചും, ഓരോ വ്യക്തിയും അവരുടെ മേഖലയില്‍ നി്ന്നുള്ള വിവരങ്ങള്‍ എഴുതുക. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ നിങ്ങളുടെ എഴുത്ത് നമ്മുടെ വീരനായകന്മാര്‍ക്കുള്ള ആദരമായിരിക്കുമെന്നും മോദി പറഞ്ഞു.

English summary
pm modi in mann ki baat says country was disgraced by insult on tricolour at red fort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X