കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി, മമതയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയുടെ 125ാം ജന്മദിന വേളയിലാണ് ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തിന് പ്രധാനമന്ത്രി തന്നെ അരങ്ങൊരുക്കിയത്. ലേസര്‍ പ്രകാശത്തോടെയുള്ള ത്രിമാന ഛായാചിത്രമാണിത്. ഇത് താല്‍ക്കാലികം മാത്രമാണ്. ഇതേ സ്ഥലത്ത് ഗ്രനൈറ്റ് കൊണ്ട് പ്രതിമ നിര്‍മിക്കുന്നുണ്ട്. അത് വരുന്നതോടെ ഈ ഹോളോഗ്രാം അപ്രത്യക്ഷമാകും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിനുണ്ടായിരുന്നു. ഇത് ചരിത്രപരമായ ചടങ്ങാണെന്ന് മോദി പറഞ്ഞു.

'ദിലീപ് മദ്യലഹരിയില്‍ എല്ലാ സത്യവും പറഞ്ഞു, ബോധം കെട്ടിരുന്നില്ല, മറ്റുള്ളവര്‍ക്ക് ബോധമുണ്ട്''ദിലീപ് മദ്യലഹരിയില്‍ എല്ലാ സത്യവും പറഞ്ഞു, ബോധം കെട്ടിരുന്നില്ല, മറ്റുള്ളവര്‍ക്ക് ബോധമുണ്ട്'

1

ജനുവരി 23ന് ഇത്തവണത്തെ റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമിടുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി അങ്ങോട്ട് എല്ലാ വര്‍ഷവും അങ്ങനെ തന്നെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. നേതാജിയുടെ ജന്മദിനം ഈ ദിവസമായത് കൊണ്ട് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തത്. നേതാജിയുടെ ജന്മദിനം പരാക്രം ദിവസ് എന്ന പേരില്‍ ജനുവരി 23ന് എല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. ത്രിമാന പ്രതിമ ഫോര്‍കെ പ്രൊജക്ടര്‍ ഉപയോഗിച്ചാണ് സന്ദര്‍ശകര്‍ക്ക് ദൃശ്യമാക്കുന്നത്. സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രഭന്ദന്‍ പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി ചടങ്ങില്‍ വെച്ച് നല്‍കി. 2019, 2020, 2021, 2022 എന്നീ വര്‍ഷങ്ങൡലെ പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രി സമ്മാനിച്ചത്.

മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ചടങ്ങില്‍വെച്ച് നല്‍കിയത്. ദുരന്തനിവാരണ മേഖലയിലെ സംഭാവനകള്‍ക്കാണ് കേന്ദ്രം സുഭാഷ് ചന്ദ്ര ബോസ് ആപ്ദ പ്രഭന്തന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒരു സ്ഥാപനത്തിന് 51 ലക്ഷവും വ്യക്തിക്ക് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനത്തുക. അതേസമയം ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ പ്രതിമ സ്ഥാപിച്ചത് കൊണ്ട് മാത്രം കേന്ദ്രത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അവസാനിക്കുന്നില്ലെന്ന് മമത പറഞ്ഞു.

തൃണമൂല്‍ സര്‍ക്കാരിന്റെ സമ്മര്‍ദം കൊണ്ടാണ് ഈ പ്രതിമ ഇന്ത്യാ ഗേറ്റില്‍ വരുന്നത്. അത് വന്നു എന്നത് കൊണ്ട് എല്ലാ ഉത്തരവാദിത്തവും അവസാനിച്ചെന്ന് കരുതരുത്. വെറുമൊരു പ്രതിമയില്‍ മാത്രമല്ല നിങ്ങളുടെ പ്രവൃത്തി ഇരിക്കേണ്ടത്. പ്രതിമ സ്ഥാപിച്ചത് കൊണ്ട് മാത്രം നിങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്ന് അര്‍ത്ഥമില്ല. നേതാജിയുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് ഇപ്പോഴും ബംഗാളികള്‍ക്ക് അറിയില്ല. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ ആ വിവരങ്ങള്‍ പുറത്തുവിട്ടുവെന്നും മമത പറഞ്ഞു. നേതാജിയുടെ പേരില്‍ യൂണിവേഴ്‌സിറ്റിയും മമത പ്രഖ്യാപിച്ചു.

Recommended Video

cmsvideo
UP Assembly Election 2022: Factors That Would Be In Play In Upcoming Polls

ദിലീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍, ആക്രമദൃശ്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞു, തെളിവുണ്ടായിട്ടും നിഷേധംദിലീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍, ആക്രമദൃശ്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞു, തെളിവുണ്ടായിട്ടും നിഷേധം

English summary
pm modi inaugrated hologram statue of netaji subhas chandra bose at india gate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X