കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മത്സരബുദ്ധിയില്ലാത്ത നേതാവ്........ആര് പറഞ്ഞാലും കേള്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്തവണ നോട്ടുനിരോധനവും ജിഎസ്ടിയും മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം. മോദി മത്സരബുദ്ധി തീരെയില്ലാത്ത അഥവാ ഇഷ്ടപ്പെടാത്തയാളാണ്. അതുകൊണ്ട് ആര് എന്ത് പറയുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. സ്വയം മെച്ചപ്പെടുത്തുന്നത് ആര്‍ക്കായാലും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇവിടെ എതിര്‍ ശബ്ദങ്ങളെ തീരെ ഇഷ്ടപ്പെടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ച ഈ തീരുമാനം കാരണമാണ് തകര്‍ന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും സമ്പദ് മേഖലയെ തകര്‍ത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

1

രാജ്യം തൊഴിലില്ലായ്മയിലും കര്‍ഷക പ്രതിസന്ധിയിലുമാണ്. ഇതൊന്നും മോദി അറിയുന്നില്ല. കോണ്‍ഗ്രസാണ് ഇന്ത്യയുടെ വളര്‍ച്ച സാധ്യമാക്കിയത്. മോദി തന്റെ ഗബ്ബര്‍ സിംഗ് ടാക്‌സ് അടക്കമുള്ള തലതിരിഞ്ഞ നയങ്ങളിലൂടെ അത് തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു. നോട്ടുനിരോധനവും ജിഎസ്ടിയും ഇപ്പോഴുള്ള പരാജയത്തേക്കാള്‍ വലിയ പരാജയമാണെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. ഈ നടപടിക്ക് ശേഷം കള്ളപണത്തിന്റെ വരവ് കുത്തനെ വര്‍ധിച്ചെന്നും നികുതി വെട്ടിപ്പ് എത്രയോ ശതമാനം കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മോദിയുടെ ഭരണത്തില്‍ ഒരുകോടി പത്ത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് കണക്ക്.

ബുദ്ധിയുള്ളവര്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ്‌ബുദ്ധിയുള്ളവര്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ്‌

അഴിമതിക്കുരുക്കിൽ യുപി മന്ത്രിസഭ; കൈക്കൂലി കേസിൽ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാർ അറസ്റ്റിൽഅഴിമതിക്കുരുക്കിൽ യുപി മന്ത്രിസഭ; കൈക്കൂലി കേസിൽ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാർ അറസ്റ്റിൽ

English summary
pm modi incompetent man says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X