കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും മെഹബൂബയെയും ക്ഷണിച്ച് മോദി, കശ്മീരില്‍ നിര്‍ണായക ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ നിര്‍ണായക ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ നേതാക്കളുടെ മനസ്സറിയാന്‍ ആളുകളെ അയച്ച് കഴിഞ്ഞു. പ്രധാനമന്ത്രി കശ്മീരില്‍ നിന്നുള്ള നേതാക്കളുടെ സര്‍വകക്ഷി കൂടിക്കാഴ്ച്ചയാണ് നടക്കാന്‍ പോകുന്നത്. ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. ജൂണ്‍ 24ന് ദില്ലിയില്‍ വെച്ചാണ് കൂടിക്കാഴ്ച്ച. കശ്മീരില്‍ നിന്നുള്ള 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി വന്നിട്ടുണ്ട്.

1

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല കശ്മീര്‍ നേതാക്കളെ ബന്ധപ്പെടുകയും അവരെ യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചാണ് ഇവര്‍ തമ്മില്‍ കാണുക. കശ്മീരിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം കൂടിയാണിത്. അബ്ദുള്ള കുടുംബത്തെ കൂടാതെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, താരാചന്ദ്, പീപ്പില്‍ കോണ്‍ഫറന്‍സ് നേതാവ് മുസഫര്‍ ഹുസൈന്‍ ബെയ്ഗ്, ബിജെപി നേതാക്കളായ നിര്‍മല്‍ സിംഗ്, കവീന്ദര്‍ ഗുപ്ത, എന്നിവരെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇവര്‍ക്കൊപ്പം സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, അപ്‌നി പാര്‍ട്ടി അധ്യക്ഷന്‍ അല്‍ത്താഫ് ബുഖാരി, പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍, കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിഎ മിര്‍, ബിജെപിയുടെ രവീന്ദര്‍ റെയ്‌ന, പാന്തേഴ്‌സ് പാര്‍ട്ടിയുടെ നേതാവ് ഭീം സിംഗ് എന്നിവരെയും ചര്‍ച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കേന്ദ്രം അവിടെയുള്ള നേതാക്കളുമായി നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്. യോഗത്തില്‍ അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും പങ്കെടുക്കും.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണമുണ്ടെന്ന് ഒമര്‍ അബ്ദുള്ള സ്ഥിരീകരിച്ചു. പാര്‍ട്ടി നിര്‍ദേശിക്കുന്നതിന് അനുസരിച്ചേ യോഗത്തില്‍ പങ്കെടുക്കൂ എന്നും ഒമര്‍ വ്യക്തമാക്കി. രവീന്ദര്‍ റെയ്‌നും ക്ഷണം ലഭിച്ചതായി വ്യക്തമാക്കി. കശ്മീരില്‍ നിന്ന് ദില്ലിയിലെത്തുന്ന നേതാക്കള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ട്. കശ്മീരിന്റെ വികസനവും സുരക്ഷയും പ്രധാന അജണ്ടയുമാണെന്ന സൂചനയാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്. അമര്‍നാഥ് യാത്ര അടക്കം വീണ്ടും ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.

ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
മോദീ മന്ത്രിസഭാ പൊളിച്ചെഴുതുന്നു,ഈ മൂന്ന് പേര്‍ നിര്‍ണ്ണായകം | Oneindia Malayalam

English summary
pm modi invited kashmiri leaders for a meet, omar abdullah and mehbooba mufti also invited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X