കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വോട്ടുമറിക്കും, മോദിക്ക് മുന്നില്‍ മാപ്പുപറയില്ല... പുതിയ 5 വെളിപ്പെടുത്തലുമായി രാഹുല്‍

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2014ല്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കാനാവില്ലെന്നും, മോദിയുടെ വാഗ്ദാന ലംഘനം കോണ്‍ഗ്രസ് തുറന്നു കാണിച്ചെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മ മാത്രമാണ്. സമ്പദ് മേഖലയിലെ പ്രതിസന്ധിയും ഒപ്പം ചേര്‍ക്കാം. പ്രധാനമന്ത്രി ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കാത്തത് വളരെ മോശമാണെന്നും രാഹുല്‍ പറഞ്ഞു.

1

ജനങ്ങളുടെ എല്ലാ കാര്യങ്ങളും കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹം എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായതാണ് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം മോദിക്ക് തൊഴിലിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കാത്തത്, കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ഭരണവീഴ്ച്ചയില്‍ സമ്മര്‍ദം ചെലുത്തിയത് കൊണ്ടാണെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിയങ്ക വാരണാസിയില്‍ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് സസ്‌പെന്‍സ് എന്ന് പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ മോദിക്ക് മുന്നില്‍ താന്‍ മാപ്പുപറയില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ പരാമര്‍ശിച്ചത് എനിക്ക് പറ്റിയ തെറ്റാണ്. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ല.

മോദി അഴിമതിക്കെതിരെ പോരാടുന്ന നേതാവാണെന്ന വാദം പൊളിഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഡാറ്റകള്‍ സൂചിപ്പിക്കുന്നതും ഇക്കാര്യമാണ്. അതേസമയം ഉത്തര്‍പ്രദേശില്‍ മതേതര സഖ്യം തിരഞ്ഞെടുപ്പ് ജയിക്കും. കോണ്‍ഗ്രസ് വോട്ട് ഭിന്നിക്കില്ല. ഞങ്ങള്‍ ബിജെപിക്കെതിരെയാണ് പോരാടുന്നത്. ജ്യോതിരാദിത്യ സിന്ധ്യയോടും പ്രിയങ്കയോടും കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ മഹാസഖ്യത്തെ സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. മായാവതിയോടും അഖിലേഷിനോടും ബഹുമാനം മാത്രമാണുള്ളതെന്നും രാഹുല്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെകോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

English summary
pm modi is not a crusades against corruption says rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X