മോദി ചൈനീസ് സോഷ്യല്‍ സൈറ്റിലും
മോദിക്ക് സോഷ്യല്‍ മീഡിയയോടുള്ള കമ്പം ആരും പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ? ഏതൊരു കാര്യവും മോഡി ജനങ്ങളുമായി സംവദിക്കാന്‍ എടുക്കുന്നതും സോഷ്യല്‍ മീഡിയ തന്നെയാണ്. മോദി പൊതുവേ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാറുമില്ല. അഥവാ കൊടുത്താല്‍ തന്നെ വളരെ ചെറിയ സമയത്തിനുള്ളില്‍ എല്ലാം അവസാനിപ്പിക്കുകയും ചെയ്യും ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്‌ബോയിലും ഇനി നരേന്ദ്രമോദിയേയും കാണാം. വെയ്‌ബോയില്‍ പങ്കുചേരുന്ന കാര്യം മോദി ട്വിറ്ററീലൂടെ ലോകത്തെ അറിയിച്ചു.
വെയ്‌ബോയില്‍ ആദ്യം പറഞ്ഞത്
ഹലോ ചൈന, നിങ്ങള്‍ സുഹൃത്തുക്കളോട് വെയ്‌ബോയിലൂടെ ആശയ വിനിമയം നടത്താമെന്ന് കരുതുന്നു എന്നതാണ് ആദ്യത്തെ ട്വീറ്റ്
ഫേസ്ബുക്കും മോദിയും
നരേന്ദ്രമോദി എന്ന ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജിന് 28,142,679 ലൈക്കാണ് ഉള്ളത്. ഏതൊരു കാര്യവും മോദി ഫേസ്ബുക്കില്‍ അപ്പ് ഡേറ്റ് ചെയ്യാന്‍ ശ്രമിക്കാറുമുണ്ട്
ടിറ്റ്വറും മോദിയും
ടിറ്റ്വറിലും മോദിയുടെ സജീവ സാന്നിധ്യം ഉണ്ട്. ടിറ്റ്വര്‍ വഴി മോദി ലോക നേതാക്കളുമായി സംവദിക്കാറുമുണ്ട്
സോഷ്യല്‍ മീഡിയയിലെ സ്വാധീനം
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ വ്യക്തി നരേന്ദ്രമോദിയാണ്
കളിയാക്കിയും സോഷ്യല്‍ മീഡിയ
ഇപ്പോള്‍ മോഡിയുടെ പ്രവര്‍ത്തങ്ങളെ കളിയാക്കിയുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്