പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; ട്വിറ്ററില്‍ തരംഗമായി 'ഗോ ബാക്ക് മോദി ഹാഷ് ടാഗ്'
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനിരിക്കെ ട്വിറ്ററില്‍ തരംഗമായി 'ഗോ ബാക്ക് മോദി 'ഹാഷ്ടാഗ്. ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
തമിഴ്‌നാട്ടിലെ സന്ദര്‍ശനത്തിന് ശേഷമാണ് മോദി കൊച്ചിയിലെത്തുക. സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ട്വിറ്ററില്‍ ഗോബാക്ക് മോദി ഹാഷ് ടാഗില്‍ പോസ്‌റ്റുകള്‍ നിറഞ്ഞു കഴിഞ്ഞു. കാര്‍ട്ടൂണുകളടക്കം പങ്കുവെച്ചാണ് ട്വിറ്ററില്‍ പ്രതിഷേധങ്ങള്‍ നിറയുന്നത്.ഇന്ധനവില, തെഴിലില്ലായ്‌മ, കര്‍ഷക സമരം, തകര്‍ന്ന സമ്പദ് വ്യവസ്ഥ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണവും, ചൈനീസ് കടന്നുകയറ്റവും ട്വിറ്ററില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഞാറാഴ്‌ച്ച രാവിലെ ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഉച്ച കഴിഞ്ഞ് 2.45ഓടെയാകും കൊച്ചിയിലെത്തുക. ബിപിസിഎല്ലിന്റെ പുതിയ മെട്രോ കെമിക്കല്‍ പ്ലാന്റ് ഉദ്‌ഘാടനത്തിനാണ് പ്രധാനമന്ത്രി ഞായറാഴ്‌ച്ച കൊച്ചിയിലെത്തുന്നത്. അഞ്ച് ഔദ്യോഗിക പരിപാടികളിലും ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.
തിരഞ്ഞെടുപ്പ് അടുത്തിരെക്കെയുള്ള നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ വളരെ പ്രാധാന്യത്തോടെയാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കി കാണുന്നത്.കേരളത്തിലെ ബിജെപി നേതൃത്വവുമായി പിണങ്ങിക്കഴിയുന്ന ശോഭ സുരേന്ദ്രന്‍ ദില്ലിയിലെത്തി മോദിയെ നേരിട്ട് കണ്ട് കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഞാറാഴ്‌ച്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ശോഭ സുരേന്ദ്രന്റെ അകല്‍ച്ച ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications