വോട്ട് പിടിക്കാന്‍ വീണ്ടും മോദി; ബിജെപി അണികള്‍ക്ക് ആവേശം
കര്‍ണാല്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ചരിത്രവിജയം നേടിക്കൊടുത്ത സ്റ്റാര്‍ ക്യാംപെയ്‌നര്‍ നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. നിയമസഭ സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഹരിയാനയിലെ കര്‍ണാലിലാണ് മോദി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വോട്ട് പിടിക്കാനെത്തിയത്. ഹരിയാനയ്ക്ക് പുറമേ മഹാരാഷ്ട്രയിലും മോദി പ്രചാരണത്തിനെത്തുന്നുണ്ട്.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച് നരേന്ദ്ര മോദി പകര്‍ന്ന ആവേശത്തിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയക്കൊടി പാറിച്ചത്. മോദി തരംഗമില്ല എന്ന് പറഞ്ഞ് ആശ്വസിച്ച എതിരാളികളെല്ലാം ഈ വിജയം കണ്ട് അന്തിച്ചുനിന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മോദി പ്രചാരണത്തിന് ഇറങ്ങിയില്ല, ബി ജെ പി തോല്‍ക്കുകയും ചെയ്തു.

ഹരിയാനയില്‍ ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് തന്റെ ലക്ഷ്യം എന്ന് പറഞ്ഞാണ് മോദി തുടങ്ങിയത്. സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ കുറ്റപ്പെടുത്തിയ മോദി സംസ്ഥാനം വികസിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. തുറുപ്പുചീട്ടായ മോദി തന്നെ കളത്തിലെത്തിയതോടെ ബി ജെ പി അണികളും ആവേശത്തിലായി.
ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായി പോളിംഗ് സ്‌റ്റേനിലെത്തുന്ന സംസ്ഥാനങ്ങളാണ് ഹരിയാനയും മഹാരാഷ്ട്രയും. രണ്ടിടങ്ങളിലും ഒക്ടോബര്‍ 15 നാണ് വോട്ടെടുപ്പ്. 90 അംഗ ഹരിയാന അസംബ്ലിയില്‍ നിലവില്‍ നാല് സീറ്റ് മാത്രമേ ബി ജെ പിക്ക് ഉള്ളൂ. മഹാരാഷ്ട്രയലും കാര്യങ്ങള്‍ ബി ജെ പിക്ക് എളുപ്പമല്ല. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ശിവസേനയുമായി പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കുകയാണ് പാര്‍ട്ടി.












Click it and Unblock the Notifications