കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പുകരഹിത ഇന്ത്യ: എല്ലാ വീട്ടിലും പാചകവാതകം

  • By Pratheeksha
Google Oneindia Malayalam News

ലഖ്‌നൗ:മൂന്നു വര്‍ഷത്തിനുളളില്‍ രാജ്യത്തെ ദാരിദ്ര്യ രേഖയ്ക്കു താഴെയുളള അഞ്ചു കോടി കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന ഉജ്വയ യോജന പദ്ധതിയ്ക്ക് ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ തുടക്കമായി.പാവങ്ങള്‍ക്കു വേണ്ടിയാണ് എന്‍ ഡി എ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും വോട്ടുബാങ്ക് ലക്ഷ്യമാക്കിയല്ല ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും മെയ്ദിനത്തില്‍ പദ്ധതി ഉദ്ഘാനം ചെയ്തുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ വളര്‍ത്തുന്ന എല്ലാ തൊഴിലാളികളെയും അഭിനന്ദിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട ഒരു പാട് പ്രശ്‌നങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി പറഞ്ഞു.''പാവങ്ങള്‍ അനുഭവിക്കുന്ന വിഷമതകള്‍ എനിക്ക് മനസ്സിലാവും ഞാനും അത്തരം സാഹചര്യങ്ങളിലൂടെയാണ് വളര്‍ന്ന് വന്നത്.ജനാലകളില്ലാത്ത ചെറിയ വീട്ടില്‍ വിറകടുപ്പിലാണ് അമ്മ ഭക്ഷണം പാചകം ചെയ്തിരുന്നത് .പുക നിറഞ്ഞ് പലപ്പോഴും അമ്മയെ കാണാന്‍ കഴിയില്ലായിരുന്നു''.അദ്ദേഹം പറഞ്ഞു.

maa-3

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളധികവും ദീര്‍ഘകാലാടിസ്ഥാനത്തിലുളളതാണ് .എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുന്ന പദ്ധതി നടപ്പാക്കി കഴിഞ്ഞു.മംഗല്‍ പാണ്ഡെയെ രാജ്യത്തിനു തന്ന നാടാണ് ബല്ലിയയെന്നും പദ്ധതി ഉദ്ഘാടനത്തിനു സാക്ഷ്യം വഹിക്കാനെത്തിയ ആയിരങ്ങളോട് മോദി പറഞ്ഞു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുന്ധിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. 8000 കോടി രൂപ ചിലവു വരുന്ന പദ്ധതിയാണ് ഉജ്വല യോജന. പാചക വാതകസബ്‌സിഡി ഉപേക്ഷിച്ചവരില്‍ നിന്നും സമാഹരിച്ച തുകയാണ് ഉജ്വല യോജനപദ്ധതിക്കായി കേന്ദ്രം വിനിയോഗിക്കുന്നത്‌.

English summary
pm modi launched ujjwala scheme,free lpg conections to be provided to5 crore bpl families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X