മത്സ്യ മേഖലയ്ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്: മത്സ്യ സമ്പദ യോജന പദ്ധതി, കർഷകർക്ക് ഇ-ഗോപാല ആപ്പും
ദില്ലി: രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര വികസനത്തിനു വേണ്ടി പ്രധാനപ്പെട്ട പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മത്സ്യ സമ്പദ യോജന എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് രൂപപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം കര്‍ഷകള്‍ക്ക് വേണ്ടി ഇ- ഗോപാല്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു ആപ്ലിക്കേഷനും പ്രധാനമന്ത്രി പുറത്തിറക്കി.

കര്‍ഷകര്‍ക്ക് വിപണി കണ്ടുപിടിക്കുന്നതിനും മറ്റ് വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയും ഈ ആപ്ലിക്കേഷന്‍ സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകര്‍ പിക്സികള്ച്ചറിലേക്ക് കടന്നുവരണം, ഇത് മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ മത്സ്യഉത്പദാനം ഇരട്ടിയാക്കാന്‍ സഹായിക്കും. മത്സ്യമേഖലയുടെ വലിയ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
മൃഗവളര്‍ത്തല്‍-മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി മണ്ഡല്, രാജു, ബ്രിജേഷ്, മോണിക്ക എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു. അവരുടെ ജീവിതകഥകള്‍ പ്രധാനമന്ത്രിയെ പ്രചോദിപ്പിച്ചു, ഇവര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അവേശം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന നവീകരിച്ച വൈറ്റ് റവല്യൂഷനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയ്ക്കായി 2020-21 മുതല്‍ 2024-2025 വരെ 20250 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇതാദ്യമായാണ് ഇത്രയും തുക മത്സ്യമേഖലയിലെ വികസനത്തിന് വേണ്ടി മാറ്റിവയ്ക്കുന്നത്.
ഗംഗാ നദി ശുചീകരണവും ഈ പദ്ധതിയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊറോണ കാലത്ത് പ്രഖ്യാപിച്ച് ലോക്ക് ഡൗണില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ച കര്‍ഷകരാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
Recommended Video
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications