കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യ മേഖലയ്ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്: മത്സ്യ സമ്പദ യോജന പദ്ധതി, കർഷകർക്ക് ഇ-ഗോപാല ആപ്പും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര വികസനത്തിനു വേണ്ടി പ്രധാനപ്പെട്ട പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മത്സ്യ സമ്പദ യോജന എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് രൂപപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം കര്‍ഷകള്‍ക്ക് വേണ്ടി ഇ- ഗോപാല്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു ആപ്ലിക്കേഷനും പ്രധാനമന്ത്രി പുറത്തിറക്കി.

ഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടംഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടം

modi

കര്‍ഷകര്‍ക്ക് വിപണി കണ്ടുപിടിക്കുന്നതിനും മറ്റ് വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയും ഈ ആപ്ലിക്കേഷന്‍ സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകര്‍ പിക്‌സികള്‍ച്ചറിലേക്ക് കടന്നുവരണം, ഇത് മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ മത്സ്യഉത്പദാനം ഇരട്ടിയാക്കാന്‍ സഹായിക്കും. മത്സ്യമേഖലയുടെ വലിയ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മൃഗവളര്‍ത്തല്‍-മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി മണ്ഡല്‍, രാജു, ബ്രിജേഷ്, മോണിക്ക എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു. അവരുടെ ജീവിതകഥകള്‍ പ്രധാനമന്ത്രിയെ പ്രചോദിപ്പിച്ചു, ഇവര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അവേശം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന നവീകരിച്ച വൈറ്റ് റവല്യൂഷനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയ്ക്കായി 2020-21 മുതല്‍ 2024-2025 വരെ 20250 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇതാദ്യമായാണ് ഇത്രയും തുക മത്സ്യമേഖലയിലെ വികസനത്തിന് വേണ്ടി മാറ്റിവയ്ക്കുന്നത്.

Recommended Video

cmsvideo
Narendra modi disabled youtube dislike option | Oneindia Malayalam

ഗംഗാ നദി ശുചീകരണവും ഈ പദ്ധതിയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊറോണ കാലത്ത് പ്രഖ്യാപിച്ച് ലോക്ക് ഡൗണില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ച കര്‍ഷകരാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

അസമില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപിയിലേതടക്കം 4 പാര്‍ട്ടികളിലെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുഅസമില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപിയിലേതടക്കം 4 പാര്‍ട്ടികളിലെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

'ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും'; ശക്തമായ തിരിച്ചു വരവിന് തന്ത്രമൊരുങ്ങുന്നു'ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും'; ശക്തമായ തിരിച്ചു വരവിന് തന്ത്രമൊരുങ്ങുന്നു

 ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി

English summary
PM Modi launches Matsya Sampada Yojana and inaugurated the e-Gopala App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X