കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമിത്വ പദ്ധതി: പ്രോപ്പർട്ടി കാർഡുകളുടെ വിതരണം നടത്തി പ്രധാനമന്ത്രി, പ്രാരംഭ ഘട്ടം 763 ഗ്രാമങ്ങൾ

Google Oneindia Malayalam News

ദില്ലി: സ്വാമിത്വ പദ്ധതി പ്രകാരമുള്ള പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ആരംഭിച്ച് ഇന്ത്യൻ പ്രധാനമന്ത്രി. ഞായറാഴ്ചയാണ് സർവേ ഓഫ് വില്ലേജസ് ആൻഡ് മാപ്പിംഗ് വിത്ത് ഇംപ്രൂവ്ഡ് ടെക്നോളജി ഇൻ വില്ലേജ് ഏരിയാസ് എന്ന കേന്ദ്ര പദ്ധതി പ്രകാരമുള്ള കാർഡുകൾ വിതരണം ചെയ്യാൻ ആരംഭിച്ചത്. ഗ്രാമീണരുടെ വീടുകളുടേയും അവരുടെ ഉടമസ്ഥതയിലുള്ള ഭൂപ്രദേശങ്ങളുടേയും രേഖകളാണിവ.

'ജോസ് ഇടത്തോട്ട് പോയാലും വോട്ട് യുഡിഎഫിനായിരിക്കും, അണികള്‍ പോവില്ല'; ആത്മവിശ്വാസത്തോടെ നേതാക്കള്‍'ജോസ് ഇടത്തോട്ട് പോയാലും വോട്ട് യുഡിഎഫിനായിരിക്കും, അണികള്‍ പോവില്ല'; ആത്മവിശ്വാസത്തോടെ നേതാക്കള്‍

"ഗ്രാമീണ വികസനത്തിന്റെ നാഴികക്കല്ല്! രാവിലെ 11 മണിയ്ക്ക് പരിപാടിയിൽ പങ്കെടുക്കൂ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. രാജ്യത്തെ 763 ഗ്രാമങ്ങളിലാണ് പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 346 എണ്ണം ഉത്തർപ്രദേശിലും 221 എണ്ണം ഹരിയാണയിലും 100 എണ്ണം മഹാരാഷ്ട്രയിലുമാണ്. 44 ഗ്രാമങ്ങൾ മധ്യപ്രദേശിലും 50 ഗ്രാമങ്ങൾ ഉത്തരാഖണ്ഡിലും രണ്ട് ഗ്രാമങ്ങൾ കർണ്ണാടകത്തിൽ നിന്നും ഉള്ളതാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ, ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് യാദവ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

 narendra-modi-

ഒരു ലക്ഷത്തോളം സ്ഥലമുടമകൾക്ക് പ്രോപ്പർട്ടി കാർഡുകൾ അവരുടെ മൊബൈൽ ഫോണുകളിൽ വിതരണം ചെയ്യുന്ന എസ്എംഎസ് ലിങ്ക് വഴി പ്രോപ്പർട്ടി കാർഡുകൾ ഡൌൺലോഡ് ചെയ്യാനും സാധിക്കും. ഗ്രാമീണർക്ക് തങ്ങളുടെ പ്രോപ്പർട്ടി കാർഡുകൾ ഉപയോഗിച്ച് ബാങ്ക് ലോണുകൾക്കും മറ്റ് സാമ്പത്തിക സ്വത്തായി ഉപയോഗിക്കുന്നതിനും ഈ നീക്കം വഴിയൊരുക്കും.

English summary
PM Narendra Modi lauches a Scheme named SVAMITVA to provide property cards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X