കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൗഡി മോദിക്ക് പുതിയ വേര്‍ഷന്‍... തായ്‌ലന്‍ഡില്‍ സവാസ്ദീ മോദിയൊരുക്കി ഇന്ത്യക്കാര്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തായ്‌ലന്‍ഡിലേക്ക്. അതേസമയം അമേരിക്കയിലെ ഹൗഡി മോദിക്ക് സമാനമായ ഒരു ചടങ്ങ് ബാങ്കോക്കിലും ഒരുങ്ങുകയാണ്. സവാസ്ദീ മോദി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഹൗഡി മോദി വന്‍ വിജയമായതാണ് ഇത്തരമൊരു ചടങ്ങിന് പ്രധാന കാരണം. തായ്‌ലന്‍ഡിലെ ഇന്ത്യക്കാരാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിക്ക് തായ്‌ലന്‍ഡില്‍ ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണവും ഇത് തന്നെയായിരിക്കും.

1

ഇന്ത്യന്‍ എംബസിയും തായ്‌ലന്‍ഡിലെ ഇന്ത്യക്കാരും ചേര്‍ന്നാണ് പരിപാടിയുടെ സംഘാടകത്വം. സവാസ്ദീ എന്ന് പറഞ്ഞാല്‍ ആശംസകള്‍, ഗുഡ്‌ബൈ എന്നൊക്കെയാണ് തായ്‌ലന്‍ഡില്‍ അര്‍ത്ഥം. സംസ്‌കൃത പദം സ്വസ്ഥി അഥവാ ക്ഷേമം എന്നതില്‍ നിന്നാണ് ഈ വാക്ക് വന്നത്. നേരത്തെ സെപ്റ്റംബര്‍ 23നാണ് ഹൂസ്റ്റണില്‍ ഹൗഡി മോദി ചടങ്ങ് സംഘടിപ്പിച്ചത്. 50000 പേര്‍ പങ്കെടുത്ത ചടങ്ങില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. അതിന് ശേഷം ഗുരു നാനാക് ദേവിന്റെ 550ാമത് ജന്‍മദിനത്തോടനുബന്ധിച്ച് ഒരു നാണയം പുറത്തിറക്കുന്നുണ്ട്. തമിഴിലെ ക്ലാസിക്കല്‍ കൃതിയായ തിരുക്കുറലിന്റെ തായ് മൊഴിമാറ്റവും മോദി പുറത്തിറക്കും. അതേസമയം ചടങ്ങില്‍ കൂടുതല്‍ ദക്ഷിണേന്ത്യക്കാര്‍ പങ്കെടുക്കുമെന്നാണ് സൂചന. നവംബര്‍ മൂന്നിന് 16ാമത് ഏഷ്യന്‍ ഇന്ത്യ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ചയുമായി മോദി വേദി പങ്കിടും. ഇന്ത്യയുടെ നയതന്ത്രമേഖലയിലെ നിര്‍ണായക ഉച്ചകോടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് ഏഷ്യന്‍ ഇന്ത്യ ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നു. തായ്‌ലന്‍ഡില്‍ വെച്ച് വിവിധ ലോക നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാണിജ്യ മേഖലയില്‍ അടക്കമുള്ള കാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് ചര്‍ച്ചയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവംപുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവം

English summary
pm modi left to thailand on 3 day visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X