കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയുന്നു... മോദിക്ക് മറുപടിയുമായി രാഹുല്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
Rahul Gandhi Calls Narendra Modi A Liar | Oneindia Malayalam

ദില്ലി: പൗരത്വ നിമയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആര്‍എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് നുണ പറയുന്നുവെന്നായിണ് രാഹുലിന്റെ വിമര്‍ശനം. രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങളില്ലെന്നും, കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും പറഞ്ഞ് പരത്തുന്നതാണ് ഇ ക്കാര്യമെന്നും നേരത്തെ പ്രധാനമന്ത്രി ഇതിന് ട്വീറ്റിലാണ് രാഹുല്‍ മറുപടി. ഒപ്പം ബിബിസിയുടെ ഒരു വീഡിയോയും ഉണ്ട്. നുണ, നുണ, നുണ എന്ന ഹാഷ്ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്.

1

രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്ത വീഡിയോയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന വീഡിയോയും ഉണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇതിനിടെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തി. പ്രതിഷേധത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മോദി പറഞ്ഞു. ഒരിക്കലും അഭ്യൂഹങ്ങളുടെ പേരില്‍ അക്രമം കാണിക്കരുത്. ജനങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ പൊതുമുതല്‍ സംരക്ഷിക്കാനും അവര്‍ക്ക് കടമയുണ്ടെന്ന് മോദി പറഞ്ഞു.

ജനങ്ങള്‍ പോലീസിനെ ബഹുമാനിക്കാന്‍ പഠിക്കണം. അവര്‍ ചെയ്ത കാര്യങ്ങള്‍ ശരിയാണ്. നമ്മളെ സംരക്ഷിക്കാന്‍ വേറെ ആരാണുള്ളത്. പോലീസിനെതിരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. മതത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നേരിടുന്ന ഹിന്ദു വിഭാഗത്തിന് പൗരത്വം നല്‍കുക വളരെ അത്യാവശ്യമാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ അതിനെ അംഗീകരിച്ചതാണെന്നും മോദി പറഞ്ഞു.

അതേസമയം പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട് 130 പേര്‍ക്കെതിരെ യുപിയില്‍ കേസെടുത്തിട്ടുണ്ട്. സ്വത്ത് കണ്ട് കെട്ടാതിരിക്കണമെങ്കില്‍ 50 ലക്ഷം രൂപ അടയ്ക്കാനാണ് തീരുമാനം. രാംപൂരില്‍ 28 പേര്‍ക്കും സമ്പലില്‍ 26 പേര്‍ക്കും ബിജ്‌നോറില്‍ 43 പേര്‍ക്കും, ഗൊരഖ്പൂരില്‍ 33 പേര്‍ക്കും സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 50 ലക്ഷം രൂപയോളം വരുന്ന നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ നോട്ടീസ് ലഭിച്ച പലരും അക്രമത്തില്‍ പങ്കില്ലെന്ന വാദത്തിലാണ്. പലരും തീര്‍ത്തും ദരിദ്രരാണ്. അഭിഭാഷകരെ നിയമിക്കാന്‍ പോലും ഇവരുടെ കൈവശം പണമില്ല.

 ജാര്‍ഖണ്ഡ് വെറും സാമ്പിള്‍... ബിജെപിക്ക് ഇനി പരീക്ഷണ കാലം, അമിത് ഷായില്ലാതെ ഗോദയിലേക്ക് ജാര്‍ഖണ്ഡ് വെറും സാമ്പിള്‍... ബിജെപിക്ക് ഇനി പരീക്ഷണ കാലം, അമിത് ഷായില്ലാതെ ഗോദയിലേക്ക്

English summary
pm modi lied to india says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X