കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിന് മോദി നല്‍കിയ ആറ് വാഗ്ദാനങ്ങള്‍ അറിയണ്ടേ?

  • By Neethu
Google Oneindia Malayalam News

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കാല്‍ വെയ്ക്കുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആറ് വാഗ്ദാനങ്ങള്‍ക്ക് സാക്ഷിയാവുകയാണ് ജനങ്ങള്‍. ഒക്ടോബര്‍ 28ന് നടക്കാന്‍ ഇരിക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിന്റെ മുന്നോടിയായി നരേന്ദ്ര മോദി നടത്തിയ റാലിയിലാണ് വാഗ്ദാനങ്ങള്‍ നല്‍കിയത്.

വൈദ്യുതി, റോഡ്, വെള്ളം, ചെറുപ്പക്കാര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, പ്രായമായവര്‍ക്ക് സൗജന്യ മരുന്നും ചികിത്സയും എന്നിവ ഉറപ്പു വരുത്തുമെന്നാണ് പുതിയ വാക്ക്. മുഖ്യമന്ത്രി നിതീഷ് കുമാറും നരേന്ദ്ര മോദിയും നല്‍കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് ഒരു പുതുമയും നല്‍കുന്നില്ല എന്നതാണ് വാസ്തവം.

namo

മാത്രമല്ല, ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബിഹാറിലെ വ്യാവസായിക മേഖല പുനരുത്ഥാനം ചെയ്യുന്നതിനും ആലോചിക്കുന്നുണ്ടെന്നും പ്രധാന മന്തി പറഞ്ഞു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതു മുതല്‍ എന്‍ഡിഎ കക്ഷിയും,ആര്‍ജെഡി, ജനതാദള്‍ യുണൈറ്റഡ് സഖ്യവും കനത്ത പോരാട്ടത്തിലാണ്.

ഇരുപാര്‍ട്ടികളും നടത്തുന്ന റാലികളില്‍ ജനങ്ങള്‍ക്ക് വാഗാദാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒന്നു തന്നെ പാലികപ്പെട്ടിട്ടില്ല. 2012 ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ബിഹാര്‍ മുഖ്യ മന്ത്രി മറന്നു കഴിഞ്ഞു. അന്നത്തെ വാഗ്ദാനങ്ങള്‍ പാലിച്ചിലെങ്കില്‍ 2015 വോട്ട് ചോദിക്കാന്‍ വരില്ല എന്നായിരുന്നു പറഞ്ഞത്.

തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്തോടെ നിതീഷ് കുമാറിന്റെ പ്രഖ്യാപനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആവര്‍ത്തിച്ചു പറയാന്‍ അല്ലാതെ നരേന്ദ്ര മോദിക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പോരാട്ടം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.

English summary
PM Modi Makes 6 Promises to Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X