കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ഇനി സഹിക്കില്ല; കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥര്‍!! സമ്മര്‍ദ്ദം, റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
കൂട്ട രാജിക്ക് ഒരുങ്ങി IAS ഉദ്യോഗസ്ഥര്‍ | Oneindia Malayalam

ദില്ലി: നരേന്ദ്ര മോദി വീണ്ടും ജയിച്ച് പ്രധാനമന്ത്രി ഓഫീസിലെത്തിയാല്‍ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ഉന്നത ഓഫീസര്‍മാര്‍ കൂട്ടരാജി വെക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന മുതിര്‍ന്ന ചില ഐഎഎസ് ഓഫീസര്‍മാരാണ് മോദിയെ ഇനിയും സഹിക്കാനാകില്ലെന്ന് പ്രതികരിച്ചിരിക്കുന്നത്.

പലരും രാജിവെക്കുമെന്നും ചിലര്‍ മറ്റു മന്ത്രാലയങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ സ്ഥലംമാറ്റം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. വിശദാംശങ്ങള്‍ ഇങ്ങനെ.....

 എട്ട് ഉന്നത ഉദ്യോഗസ്ഥര്‍

എട്ട് ഉന്നത ഉദ്യോഗസ്ഥര്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ എട്ട് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റം ആവശ്യപ്പെടുമെന്നാണ് വിവരം. ചിലര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വിരമിച്ചേക്കുമെന്നാണ് പറയുന്നത്. മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്.

 പേരുകള്‍ വെളിപ്പെടുത്തിയില്ല

പേരുകള്‍ വെളിപ്പെടുത്തിയില്ല

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്നിവരാണ് റോയിട്ടേഴ്‌സിനോട് ഉദ്യോഗസ്ഥര്‍ കൂട്ടരാജിക്ക് ഒരുങ്ങുകയാണെന്ന വിവരം പറഞ്ഞത്. എന്നാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.

 ഗൗരവം കണക്കിലെടുത്ത്

ഗൗരവം കണക്കിലെടുത്ത്

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റത്തിന് വേണ്ടി ശ്രമിക്കുകയാണ് പലരും. ചിലര്‍ മറ്റു ജോലികള്‍ തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 എത്ര ഉദ്യോഗസ്ഥരാണ്

എത്ര ഉദ്യോഗസ്ഥരാണ്

ഒട്ടേറെ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഈ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ എത്ര ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നതെന്ന് അവര്‍ കൃത്യമായി പറഞ്ഞില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ 25 മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്.

മോദി അധികാരത്തില്‍ വന്ന ശേഷം

മോദി അധികാരത്തില്‍ വന്ന ശേഷം

നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പല കാര്യങ്ങളും നടത്തുന്നത്. മറ്റു മന്ത്രാലയങ്ങളുടെ കാര്യങ്ങള്‍ പോലും നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. അതുകൊണ്ടുതന്നെ ജോലി ഭാരം ഏറെയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

 കടുത്ത നിയന്ത്രണം

കടുത്ത നിയന്ത്രണം

കടുത്ത നിയന്ത്രണമാണ് ഉദ്യോഗസ്ഥര്‍ പറയുന്ന പ്രധാന പരാതി. സ്വതന്ത്രമായി ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. സര്‍ക്കാരിന്റെ നയങ്ങളില്‍ ഇടപെടാന്‍ സാധിക്കുന്നില്ല. പുറത്തുനിന്നുള്ള ഇടപെടല്‍ അധികമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രധാനമന്ത്രി നയിക്കുന്ന സംഘം

പ്രധാനമന്ത്രി നയിക്കുന്ന സംഘം

പ്രധാനമന്ത്രി നയിക്കുന്ന ഒരു സംഘമാണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. ചില മന്ത്രിമാരുടെയും ഉപദേശകരുടെയും ഇടപെടല്‍ വ്യാപകമാണ്. എങ്ങനെ ജോലി ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത് പോലും ഈ സംഘമാണത്രെ.

റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി

റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി

പങ്കാളിത്തത്തോടെയും സഹകരണത്തോടെയും ജോലികള്‍ നടക്കുന്നില്ല. മോദിക്കും ചില മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥരുമായി യാതൊരു ബന്ധവുമില്ല. അവര്‍ പറയുന്നത് മാത്രം ചെയ്യണം എന്നതാണ് അവസ്ഥയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ ഉദ്യോഗസ്ഥര്‍ നല്‍കിയ പല പ്രധാന റിപ്പോര്‍ട്ടുകളും മൂടിവെച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

പ്രതകരിക്കാതെ ബിജെപി

പ്രതകരിക്കാതെ ബിജെപി

ബിജെപി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ബിജെപി വാക്താവ് സഞ്ജയ് മയുഖിനോട് റോയിട്ടേഴ്‌സ് പ്രതികരണം തേടിയിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള വിഷയങ്ങളില്‍ പാര്‍ട്ടി പ്രതികരിക്കില്ലെന്നും മന്ത്രിമാരോട് പ്രതികരണം ചോദിക്കൂ എന്നുമാണ് സഞ്ജയ് മയൂഖ് പറഞ്ഞത്.

മിണ്ടാതെ പിഎംഒയും

മിണ്ടാതെ പിഎംഒയും

പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവും പ്രതികരിക്കാന്‍ തയ്യാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിവരങ്ങള്‍ വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേരിയ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍.

വ്യക്തിപരമായ കാര്യങ്ങളിലും

വ്യക്തിപരമായ കാര്യങ്ങളിലും

മോദിയും ഉദ്യോഗസ്ഥരും തമ്മില്‍ യാതൊരു സഹകരണവുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഉത്തരവ് നല്‍കുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍. കൂടാതെ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടെന്നും അവര്‍ പറയുന്നു.

ഫലം വന്ന് 20 മിനുട്ടിനകം മോദി സര്‍ക്കാരുണ്ടാക്കും!! പ്ലാന്‍ ബി തയ്യാറാക്കി ബിജെപി, 160 സീറ്റ് മതിഫലം വന്ന് 20 മിനുട്ടിനകം മോദി സര്‍ക്കാരുണ്ടാക്കും!! പ്ലാന്‍ ബി തയ്യാറാക്കി ബിജെപി, 160 സീറ്റ് മതി

രാഹുലിന്റെ പരിപാടിയില്‍ പുതിയ പതാക; ഇരട്ട ലക്ഷ്യവുമായി കോണ്‍ഗ്രസ്, മായാവതിക്ക് ഞെട്ടല്‍രാഹുലിന്റെ പരിപാടിയില്‍ പുതിയ പതാക; ഇരട്ട ലക്ഷ്യവുമായി കോണ്‍ഗ്രസ്, മായാവതിക്ക് ഞെട്ടല്‍

English summary
PM Modi may face some civil service departures from his office if re-elected: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X