കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ സ്നേഹിക്കുന്നുവെന്ന് ഇസ്രയേൽ ബാലൻ !!! മറുപടിയായി മോദിയുടെ സ്നേഹാശ്ലേഷണം!!!

മോഷെയുടെ അച്ഛനും അമ്മയും മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

  • By Ankitha
Google Oneindia Malayalam News

ജെറുസലോം: ഇസ്രയേൽ സന്ദർശനത്തിനെത്തിയ മോദിയെ കാണാൻ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാലനുമുണ്ടായിരുന്നു. ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാർ വേദിപങ്കിട്ടിരുന്ന പരിപാടിയിൽ ഇസ്രയേൽ സ്വദേശിയായ മോഷെ -ഹോസ്ബർഗ് ഹിന്ദിയിൽ സ്വഗതം പറഞ്ഞു. ഇന്ത്യയേയും താങ്കളേയും ഞാൻ സ്നേഹിക്കുന്നു എന്നു പറഞ്ഞ 11 കാരൻ ബാലന് സ്നേഹാശ്ലേഷണത്തിലൂടെയാണ് മോദി മറുപടി നൽകിയത്.

വോട്ടിങ് മെഷിനുകളിൽ കൃത്രിമം!! അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിന് എം-3 മെഷീനുകൾവോട്ടിങ് മെഷിനുകളിൽ കൃത്രിമം!! അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിന് എം-3 മെഷീനുകൾ

ഒരു സന്തോഷ വാര്‍ത്ത പറയട്ടെ, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടി ആകാന്‍ കാവ്യ മാധവനും!!

മുത്തച്ഛൻ ഷ്മോൻ റോസൻബെർഗിനും മുത്തശ്ശി യെഹൂദിക്കെപ്പമാണ് മോഷെ മോദിയെ കാണാൻ എത്തിയത്.മുബൈയിലെ ജൂത ആരാധനലയമായ ചബാദ് ഹൗസിൽ പുരോഗിതനായിരുന്നു മോഷെയുടെ അച്ഛൻ ഗവ്രിയേൽ ഹോൾസ്ബെർഗ്. അച്ഛനും അമ്മയും 2008 ൽ തീവ്രവാദ ആക്രമണം നടക്കുമ്പോൾ മുംബൈയിൽ ഉണ്ടായിരുന്നു. ഇവിടെ നടന്ന ആക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടു. അന്ന് മോഷെക്ക് രണ്ടര വയസുമാത്രമായിരുന്നു പ്രായം.

modi

മോഷേയുടെ 13ാം വയസിൽ അച്ഛനും അമ്മക്കും വേണ്ടിയുള്ള മതാചാര ചടങ്ങുകൾക്കായി താൻ ഇന്ത്യയിൽ എത്തുമെന്നും അതിന് മോദിയെ ക്ഷണിക്കുവെന്നും 11 വയസുകാരൻ അറിയിച്ചു.മോദി തന്നെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെത്യാഹു പറഞ്ഞു.താൻ ഇന്ത്യയിലേക്കു പോകുമ്പോൾ മോഷെയേയും ഒപ്പം കൂട്ടുമെന്നും നെത്യാഹു അവന് ഉറപ്പു നൽകി.

English summary
Prime Minister Narendra Modi on Wednesday met Moshe Holtzberg, the Israeli child who was just two years old when he lost his parents in the 2008 Mumbai terror attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X