നരേന്ദ്ര മോദിക്ക് ജയലളിതയുടെ വസതിയില്‍ ഉച്ചയൂണ്!
ചെന്നൈ: ദേശീയ കൈത്തറി ദിനം പ്രഖ്യാപിക്കുന്നതിനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയലളിതയുടെ വസതിയില്‍ ഉച്ചയൂണ്. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം ഉച്ചയോടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലാണ് നരേന്ദ്ര മോദി ഉച്ചഭക്ഷണത്തിനായി എത്തിയത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലാണ് ദേശീയ കൈത്തറി ദിനം പ്രഖ്യാപന ചടങ്ങുകള്‍.
നേരത്തെ ചെന്നൈയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ ജയലളിത വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഏറെ നാളായി വീടിന് പുറത്ത് പൊതുപരിപാടികള്‍ ഒഴിവാക്കി വരികയായിരുന്നു ജയലളിത. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും ജയലളിത എത്തിയിരുന്നില്ല. ജയലളിതയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ നരേന്ദ്ര മോദി ചെന്നൈയില്‍ എത്തിയപ്പോള്‍ ജയലളിത പ്രൊട്ടോക്കോള്‍ പ്രകാരം വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തി. തുടര്‍ന്ന് ഇരുനേതാക്കളും 15 മിനുട്ടോളം കൂടിക്കാഴ്ച നടത്തി. രാജ്യസഭയില്‍ ബി ജെ പി സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ നരേന്ദ്ര മോദി - ജയലളിത ചര്‍ച്ചകള്‍ വന്‍ പ്രാധാന്യമുള്ളതാണ് ലോക്‌സഭയില്‍ മൃഗീയഭൂരിപക്ഷമുണ്ടെങ്കിലും പ്രധാന ബില്ലുകള്‍ പാസാക്കാന്‍ ബി ജെ പിക്ക് ഇപ്പോള്‍ സാധിക്കുന്നില്ല.












Click it and Unblock the Notifications