കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ലാഹോര്‍ സന്ദര്‍ശനം നടത്തിയതിന് പിന്നിലെ രഹസ്യം പുറത്ത്? ഇതു കേട്ടാല്‍ ഞെട്ടും

  • By Siniya
Google Oneindia Malayalam News

ലക്‌നൗ: പ്രധാന മന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലാഹോര്‍ സന്ദര്‍ശനം നടത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി കൂടികാഴ്ച നടത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അസംഖാന്‍. എന്നാല്‍ ഈ ആരോപണം കേന്ദ്രം തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണ് അസംഖാന്‍ ഉന്നയിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

ദാവൂദ് ഇബ്രാഹിമിനെ മോദി കണ്ടുവെന്ന കാര്യം മോദി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാമെന്ന് അസംഖാന്‍ പറഞ്ഞു. ആരെല്ലാം മുറിയില്‍ ഉണ്ടായിരുന്നുവെന്നും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. നവാസ് ഷെരീഫിന്റെ പേരകുട്ടിയുടെ വിവാഹത്തിന് മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ദാവൂദ് ഇബ്രാഹിം പങ്കെടുത്തെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോദി ദാവൂദിനെ കണ്ടോ ?

മോദി ദാവൂദിനെ കണ്ടോ ?

അപ്രതീക്ഷിതമായ ലാഹോര്‍ സന്ദര്‍ശനത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഷിന്റെ വസതിയില്‍ വച്ച് ദാവൂദ് ഇബ്രാഹിമിനെ മോദി കണ്ടുവെന്നാണ് അസംഖാന്റെ ആരോപണം.

തെളിവ് നല്‍കും

തെളിവ് നല്‍കും

ദാവൂദ് ഇബ്രാഹിമിനെ മോദി കണ്ടുവെന്ന കാര്യം മോദി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാമെന്ന് അസംഖാന്‍ പറഞ്ഞു. ആരെല്ലാം മുറിയില്‍ ഉണ്ടായിരുന്നുവെന്നും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

മുറിയില്‍ ഉണ്ടായിരുന്നത്

മുറിയില്‍ ഉണ്ടായിരുന്നത്

2015 ഡിസംബര്‍ 25 ന് ഷെരീഫ്, ഭാര്യ , അമ്മ, മക്കള്‍ എന്നിവര്‍ക്കൊപ്പം ദാവൂദും അവിടെ ഉണ്ടായിരുന്നുവെന്നാണ് അസംഖാന്റെ വെളിപ്പെടുത്തല്‍.

നേരത്തെയുള്ള റിപ്പോര്‍ട്ട്

നേരത്തെയുള്ള റിപ്പോര്‍ട്ട്

നവാസ് ഷെരീഫിന്റെ പേരകുട്ടിയുടെ വിവാഹത്തിന് മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ദാവൂദ് ഇബ്രാഹിം പങ്കെടുത്തെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിജെപി രംഗത്ത്

ബിജെപി രംഗത്ത്

അസംഖാന്റെ ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തി. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് സുധന്‍ഷു മിത്തല്‍ ആവശ്യപ്പെട്ടു. അസംഖാന്റെ ആരോപണം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

English summary
PM Modi met Dawood in Sharif's Lahore house says Azam Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X