കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയില്‍ വരാതെ ക്ലാസെടുക്കാന്‍ പോയി മോദി; വിദ്യാര്‍ത്ഥികള്‍ മോദിയോട് ചോദ്യം ഉന്നയിക്കണമെന്ന് രാഹുല്‍

Google Oneindia Malayalam News

റഫാല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ സഭയില്‍ ഹാജരാവാത്ത പ്രധാനമന്ത്രിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നത്.

ദസ്സോയുമായി ഒപ്പുവെച്ച കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മോദി പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണെന്ന് രാഹുല്‍ പരിഹസിച്ചു.

rahulmodi

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിനായാണ് മോദി ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെത്തിയത്. റഫാല്‍ പരിക്ഷയെഴുതാതെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടി വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ്. താന്‍ കഴിഞ്ഞദിവസം ഉന്നയിച്ച നാല് ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയോട് ചോദിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബുധനാഴ്ച റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്നവേളയില്‍ പ്രധാനമന്ത്രി ലോക്സഭയില്‍ ഹാജരായിരുന്നില്ല. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ ഇന്നലെ ആരോപിച്ചിരുന്നു. മോദി പേടിച്ച് മുറിയില്‍ ഇരിക്കാതെ പാര്‍ലമെന്റില്‍ വരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

English summary
pm modi misses parliament for university visit rahul gandhi asks students to take open book rafal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X