ജനപ്രീതിയില്‍ നരേന്ദ്ര മോദി നമ്പര്‍ 1...... 5 വര്‍ഷം കൊണ്ട് 7 ശതമാനം കുതിപ്പ്!!
ദില്ലി: 3 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതോടെ ബിജെപി അധികാരത്തില്‍ എത്താനുള്ള സാധ്യത വളരെ കുറവാണെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന കാര്യങ്ങള്‍ എല്ലാം മാറ്റിമറിച്ചെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും ജനപ്രീതിയും കുത്തനെ ഉയര്‍ന്നെന്നാണ് സര്‍വേ ഫലം.
ലോക്‌നിധി സര്‍വേയില്‍ ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. മോദിയുടെ പ്രവര്‍ത്തനത്തിന് നൂറുമാര്‍ക്കാണ് ജനങ്ങള്‍ നല്‍കുന്നതെന്ന് സര്‍വേ പറയുന്നു. അതേസമയം പുല്‍വാമ ആക്രമണവും ബാലക്കോട്ടിലെ വ്യോമാക്രമണവും മോദിയുടെ നേട്ടമായി ജനങ്ങള്‍ കാണുന്നുണ്ട്. മോദി വന്നാല്‍ രാജ്യസുരക്ഷ മെച്ചപ്പെടും എന്ന അഭിപ്രായവും ഉണ്ട്.

മോദിയുടെ ജനപ്രീതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ച് വരുന്നതായിട്ടാണ് ലോക്‌നിധി സര്‍വേയില്‍ പറയുന്നത്. ബാലക്കോട്ടിലെ വ്യോമാക്രമണം, കര്‍ഷകര്‍ക്കുള്ള 6000 രൂപയുടെ ആനുകൂല്യം, മുന്നോക്ക വിഭാഗത്തിലെ ദരിദ്രര്‍ക്ക് 10 ശതമാനം സംവരണം എന്നീ നയങ്ങള്‍ അദ്ദേഹത്തെ ജനപ്രിയനാക്കിയെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇത് മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് ന്യൂസ് നാഷനും പറയുന്നു.

5 വര്‍ഷം കൊണ്ട്.....
5 വര്‍ഷം കൊണ്ട് മോദിയുടെ ജനപ്രീതിയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ മോദിക്ക് 36 ശതമാനത്തിന്റെ പിന്തുണയുണ്ടായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയാവണമെന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിച്ചത്. എന്നാല്‍ ഇത് 2019ല്‍ 43 ശതമാനമാണ്. അതായത് ഏഴ് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ പ്രധാനമന്ത്രിമാര്‍ക്കെതിരെ ഉണ്ടാവുന്ന ജനവികാരം മോദിക്കെതിരെ ഇല്ലെന്നും, അത് ഗുണകരമാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

3 തീരുമാനങ്ങള്‍
മോദിയുടെ മൂന്ന് തീരുമാനങ്ങള്‍ പ്രതിപക്ഷത്തെ പിന്നോട്ടടിച്ചെന്നാണ് സര്‍വേയില്‍ പറയുന്നത്. ജനുവരി ഏഴിനും ഫെബ്രുവരി 26നും ഇടയിലാണ് ഈ തീരുമാനങ്ങള്‍ വന്നത്. പ്രതിപക്ഷം ഈ അവസരത്തില്‍ മുന്നിലായിരുന്നു. എന്നാല്‍ മോദിയുടെ നിര്‍ണായക തീരുമാനങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നുവെന്ന് സര്‍വേ പറയുന്നു. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കുന്നതാണ് ആദ്യത്തെ നയം.

പ്രതികരണം ഇങ്ങനെ
ബിജെപിയില്‍ നിന്ന് തല്‍ക്കാലം അകന്നിരുന്ന മുന്നോക്ക വിഭാഗം സംവരണ നയത്തില്‍ ഫുള്‍ മാര്‍ക്കാണ് മോദിക്ക് നല്‍കിയത്. ഇത് ചരിത്ര പ്രഖ്യാപനമായിട്ടാണ് വിലയിരുത്തുന്നത്. മറ്റൊന്ന് കര്‍ഷകര്‍ക്കുള്ള 6000 രൂപ ധനസഹായമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ സ്വീകരണമാണ് ഇതിന് ലഭിക്കുന്നത്. വര്‍ഷം 75000 കോടി രൂപ ചെലവാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാവുക. കാര്‍ഷിക മേഖലയില്‍ ബിജെപിയുടെ പിന്തുണ ഇതിലൂടെ ഉറപ്പായിരിക്കുകയാണ്.

പണം ഇങ്ങനെ എത്തും
2 ഹെക്ടറില്‍ അധികം ഭൂമിയുള്ളവര്‍ക്ക് മൂന്ന് ഗഡുകളായി 6000 രൂപ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നതാണ് ഈ പദ്ധതി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴിയാണ് പണം ലഭിക്കുക. അതേസമയം ബാലക്കോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത നടപടിയാണ് മോദിയുടെ പ്രതിച്ഛായ ഏറ്റവും ഉയര്‍ത്തിയത്. 350 തീവ്രവാദികളാണ് കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഇന്ത്യയുടെ തിരിച്ചടി മോദിക്ക് അനുകൂലമായ തരംഗം രാജ്യത്തുണ്ടാക്കിയിരിക്കുകയാണ്.

രാഹുലും പ്രിയങ്കയുമില്ല
മോദിക്ക് ബദലമായി മാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കോ പ്രിയങ്ക ഗാന്ധിക്കോ സാധിച്ചിട്ടില്ലെന്ന് സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസ് നിരന്തരം ഉന്നയിച്ച റാഫേല്‍ വിവാദം തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സര്‍വേ പറയുന്നു. പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയും കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ഉള്ളതിനാല്‍ ട്രെന്‍ഡ് ചിലപ്പോള്‍ മാറാനും സാധ്യതയുണ്ട്.

സീറ്റുകള്‍ കൂടുമോ?
മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. 283 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് സര്‍വേ പറയുന്നു. നേരത്തെ 270 സീറ്റ് എന്‍ഡിഎ യ്ക്ക് ലഭിക്കുമെന്നായിരുന്നു ദേശീയ സര്‍വേകള്‍ പ്രവചിച്ചിരുന്നത്. അതേസമയം യുപിഎയ്ക്ക് 152 സീറ്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് 135 സീറ്റായി കുറയുമെന്നാണ് ഏറ്റവും പുതിയ സര്‍വേ പറയുന്നത്. മോദി സര്‍ക്കാര്‍ സീറ്റ് ഉയര്‍ത്തുമെന്നാണ് ലോക്‌നിധി സര്‍വേ പ്രവചിക്കുന്നത്.












Click it and Unblock the Notifications