കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപൂര്‍വ നേട്ടം, ഇന്ത്യയില്‍ ഏറ്റവും ആരാധിക്കുന്ന നേതാവെന്ന് സര്‍വേ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് നേട്ടങ്ങളുടെ വര്‍ഷമാണ്. ഇന്ത്യയില്‍ ഏറ്റവും ആരാധിക്കുന്ന വ്യക്തിയാണ് മോദിയെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് റിസര്‍ച്ച് ടീമിന്റെ സര്‍വേ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ആരാധിക്കുന്ന വ്യക്തി കൂടിയാണ് നരേന്ദ്ര മോദി. ബിജെപിയെ സംബന്ധിച്ച് പുതിയൊരു നേട്ടം കൂടിയാണിത്. ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി രണ്ട് തവണ ബിജെപിയെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച നേതാവെന്ന റെക്കോര്‍ഡിനൊപ്പമാണ് ഈ നേട്ടത്തെ കാണുക.

1

കഴിഞ്ഞ വര്‍ഷം ഇതേ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു മോദി. അവിടെ നിന്ന് രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ലോക നേതാക്കളില്‍ ആറാം സ്ഥാനത്തെത്തിയത്. യുവര്‍ ഗവണ്‍മെന്റിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു രാഷ്ട്രീയ നേതാവും മോദിയാണ്. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം ആരാധിക്കുന്ന സ്ത്രീകളില്‍ ബോക്‌സര്‍ മേരി കോം ആദ്യ സ്ഥാനത്തെത്തിയിട്ടുണ്ട്. സൈന നേഹ്‌വാള്‍, പിവി സിന്ധു എന്നിവരെ മറികടന്നാണ് നേട്ടം.

അതേസമയം യൂ ഗവണ്‍മെന്റിന്റെ പട്ടികയില്‍ മോദിയുടെ ഭരണത്തിനായി 4.8 മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ആഗോള തലത്തില്‍ മോദിയുടെ ഭരണത്തിന് ഗംഭീര കൈയ്യടികളാണ് ലഭിച്ചത്. നിരവധി ഈ സര്‍വേ ഫലം പുറത്തുവന്നതോടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിട്ടുണ്ട്. കരുത്തനായ മോദിയെ പോലുള്ളൊരു നേതാവിനെ ലോകം മുഴുവന്‍ അംഗീകരിക്കുന്നതും, അദ്ദേഹത്തിന്റെ നേതൃത്വത്തെ പുകഴ്ത്തുന്നതും അഭിമാനമാണെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

സ്മൃതി ഇറാനിയും മോദിയെ പ്രശംസിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം ആരാധിക്കുന്ന പുരുഷന്‍മാരിലാണ് ഇവര്‍ ഉള്‍പ്പെട്ടത്. ലോകത്ത് ഏറ്റവുമധികം ആരാധിക്കുന്ന സ്ത്രീകളില്‍ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്, സുസ്മിത സെന്‍ എന്നിവര്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ചിട്ടുണ്ട്. ബില്‍ ഗേറ്റ്‌സ്, ബരാക് ഒബാമ, മിഷേല്‍ ഒബാമ, ഒപ്ര വിന്‍ഫെ എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ള പുരുഷ, വനിത പ്രമുഖര്‍. മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്‍ഭദ്രയില്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ്പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്‍ഭദ്രയില്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ്

English summary
pm modi most admired in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X