കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ തള്ളി ബിജെപി നേതാവ്; അനാവശ്യ പ്രസ്താവന നടത്തരുത്, അഴിമതി നടത്തിയിട്ടല്ല രാജീവ് മരിച്ചത്

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍, ഭീകരവാദം വിഷയങ്ങളാണ് മോദി പ്രചാരണത്തിന്റെ ആദ്യത്തില്‍ പറഞ്ഞിരുന്നതെങ്കില്‍ പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിലേക്ക് തിരഞ്ഞു. ഈ വേളയിലാണ് മുന്‍ പ്രധാനമന്ത്രിമാരായ നെഹ്രുവിനെയും രാജീവ് ഗാന്ധിയെയും മോദി വിമര്‍ശിച്ചത്.

രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരാനയാരിന്നുവെന്ന മോദിയുടെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. രാഷ്ട്രീയ ഭേദമന്യേ ഒട്ടേറെ നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നു. റാഫേല്‍ അഴിമതി ഉന്നയിക്കുന്ന രാഹുലിനെ ആക്രമിക്കാനാണ് മോദി രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിച്ചത്. ഇതിനെതിരെ ബിജെപി നേതാവ് തന്നെ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.....

 കര്‍ണാടകയിലെ ബിജെപി നേതാവ്

കര്‍ണാടകയിലെ ബിജെപി നേതാവ്

കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ എംപിയുമായ ശ്രീനിവാസ പ്രസാദ് ആണ് മോദിക്കെതിരെ രംഗത്തുവന്നത്. മോദി അനാവശ്യ പരാമര്‍ശമാണ് രാജീവ് ഗാന്ധിക്കെതിരെ നടത്തിയതെന്ന് പ്രസാദ് പറഞ്ഞു. ഇത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 അഴിമതിയുടെ പേരിലല്ല

അഴിമതിയുടെ പേരിലല്ല

തമിഴ് പുലികളാണ് രാജീവ് ഗാന്ധിയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. രാജീവ് കൊല്ലപ്പെട്ടത് അഴിമതി ആരോപണങ്ങളുടെ പേരിലല്ല. അങ്ങനെ ആരും വിശ്വസിക്കുന്നുമില്ലെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു.

മോദിയോട് തനിക്ക് ബഹുമാനം

മോദിയോട് തനിക്ക് ബഹുമാനം

മോദിയോട് തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അനാവശ്യ പരാമര്‍ശങ്ങള്‍ രാജീവ് ഗാന്ധിക്കെതിരെ നടത്തിയത് ശരിയായില്ല. ഇത്തരം പ്രസ്താവനകളോട് യോജിക്കാനാകില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശ്രീനിവാസ പ്രസാദ് പറഞ്ഞു.

വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രി

വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രി

വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ശ്രീനിവാസ പ്രസാദ്. പിന്നീട് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ണാടകയില്‍ മന്ത്രിയായി. 2017ല്‍ വീണ്ടും ബിജെപിയില്‍ ചേര്‍ന്നു. സ്വന്തം പാളയത്തില്‍ നിന്ന ആദ്യമായിട്ടാണ് മോദിക്കെതിരെ പ്രതികരണമുണ്ടാകുന്നത്. പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട് മുന്‍ മന്ത്രിയുടെ പ്രസ്താവന.

കോണ്‍ഗ്രസ് പരാതി

കോണ്‍ഗ്രസ് പരാതി

രാജീവ് ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം മാത്രമല്ല മോദിയുടെ വാക്കുകള്‍, രാജ്യത്തിന്റെ ശത്രുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭാരത രത്‌ന നേടിയ ആദരണീയനായ വ്യക്തിയെ അപമാനിക്കുക കൂടിയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

 തുടര്‍ച്ചയായ ക്ലീന്‍ ചിറ്റുകള്‍

തുടര്‍ച്ചയായ ക്ലീന്‍ ചിറ്റുകള്‍

മോദിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികളില്‍ നിന്ന് മോദിയെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗത്തിന്റെ പേരില്‍ മോദിക്കെതിരെ ആറ് പരാതികളാണ് ഇതുവരെ ഉയര്‍ന്നത്. മോദി ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് എല്ലാ പരാതികളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

മോദിയുടെ പാവ

മോദിയുടെ പാവ

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ പാവയായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോടതി തള്ളിയ കേസ്

കോടതി തള്ളിയ കേസ്

ബോഫേഴ്‌സ് അഴിമതിക്കേസ് ചൂണ്ടിക്കാട്ടിയാണ് മോദി രാജീവ് ഗാന്ധിയെ അഴിമതിക്കാരന്‍ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ തെളിവ് ലഭിക്കാത്തതിനാല്‍ കേസിലെ എല്ലാ പ്രതികളെയും ദില്ലി കോടതി കുറ്റവിമുക്തരാക്കിയിരുന്നുവെന്ന് കോണ്‍ഗ്രസ് പരാതിയില്‍ വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുക എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

വീണ്ടും ബിജെപി

വീണ്ടും ബിജെപി

അതേസമയം, രാജീവ് ഗാന്ധിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തി. സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്‍മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസ് ഉത്തരവിട്ടിരുന്നുവെന്നാണ് ബിജെപി പറയുന്നത്.

അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്

അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്

കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ ഇക്കാര്യം അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നുവെന്ന് ബിജെപി പറയുന്നു. ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്‍മാരെ കൊന്നൊടുക്കിയ വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപമെന്ന് ബിജെപി ട്വിറ്ററില്‍ കുറിച്ചു. രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.

 വിഷയങ്ങള്‍ മാറുന്നു

വിഷയങ്ങള്‍ മാറുന്നു

രാഷ്ട്രീയ നേട്ടങ്ങളും രാജ്യത്തിന്റെ പുരോഗതിയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാകുന്നില്ല എന്നതാണ് ഇത്തവണ ശ്രദ്ധേയം. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ആരോപണമാണ് ഇത്തവണ ഉയരുന്നതില്‍ കൂടുതല്‍. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ് ഭരണത്തിലേക്ക്? ഫെഡറല്‍ മുന്നണി നീക്കം വിട്ട് കെസിആര്‍, രാഹുലിനൊപ്പമെന്ന് കെജ്രിവാള്‍കോണ്‍ഗ്രസ് ഭരണത്തിലേക്ക്? ഫെഡറല്‍ മുന്നണി നീക്കം വിട്ട് കെസിആര്‍, രാഹുലിനൊപ്പമെന്ന് കെജ്രിവാള്‍

English summary
PM Modi not use like this Comments, BJP leader says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X