നോട്ടുനിരോധന പ്രഖ്യാപനം ആര്‍ബിഐ അംഗീകരിക്കും മുമ്പ്... ആര്‍ടിഐ രേഖ പറയുന്നതിങ്ങനെ
Recommended Video

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനം ഏറ്റവും നിര്‍ണായകമായ തീരുമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന വിഷയമായിരുന്നു ഇത്. എന്നാല്‍ വിവരാവകാശ അപേക്ഷയില്‍ നല്കിയ മറുപടിയില്‍ പറയുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിയെ കുരുക്കിലാക്കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ അനുമതി പോലും ലഭിക്കാതെയാണ് പ്രധാനമന്ത്രി നോട്ടുനിരോധനം നടപ്പാക്കിയതെന്നാണ് രേഖയില്‍ പറയുന്നത്.

നോട്ടുനിരോധന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വെറും രണ്ടരമണിക്കൂറാണ് ആര്‍ബിഐക്ക് ലഭിച്ചത്. എന്നാല്‍ ഇതിന് മറുപടി ലഭിക്കുന്നതിന് മുന്നേ തന്നെ മോദി തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഡിസംബര്‍ 16നാണ് ആര്‍ബിഐ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. 38 ദിവസം കഴിഞ്ഞായിരുന്നു തീരുമാനം. സര്‍ക്കാര്‍ നോട്ടുനിരോധിക്കുന്നതിനായി മുന്നോട്ട് വെച്ച എല്ലാ കാര്യങ്ങളിലും ആര്‍ബിഐ വിസമ്മതം അറിയിച്ചു എന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
നോട്ടുനിരോധനത്തിന്റെ കരട് രേഖ ധനമന്ത്രാലയമാണ് തയ്യാറാക്കിയത്. 500, 1000 രൂപ നോട്ടുകളുടെ വളര്‍ച്ച 2011-16 കാലഘട്ടത്തില്‍ 76.38 ശതമാനവും, 108.98 ശതമാനവും ആയി കുതിച്ച് കയറിയെന്നായിരുന്നു ഇവര്‍ ആര്‍ബിഐയെ അറിയിച്ചത്. ഇതിലൂടെ സാമ്പത്തിക മേഖലയ്ക്ക് വെറും 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. സാമ്പത്തിക വളര്‍ച്ച യഥാര്‍ത്ഥ നിരക്കിലാണ് കാണിക്കുന്നത്, എന്നാല്‍ കറന്‍സിയുടെ വളര്‍ച്ച പണപ്പെരുപ്പവുമായി ഒത്തുനോക്കുമ്പോള്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്നായിരുന്നു ആര്‍ബിഐ വാദിച്ചത്.
രാജ്യത്തിന്റെ ജിഡിപിയുടെ 20.7 ശഥമാനം ഷാഡോ ഇക്കോണമി അഥവാ കള്ളപണം ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തലുകളെയും ആര്‍ബിഐ തള്ളിയിരുന്നു. 2007 ഇത് 23.2 ശതമാനമായി ഉയര്‍ന്നെന്നും റവന്യൂ വകുപ്പ് പറഞ്ഞിരുന്നു. കള്ളപണം റിയല്‍ എസ്റ്റേറ്റ് മേഖലയിലോ സ്വര്‍ണത്തിലോ നിക്ഷേപിച്ചിരിക്കുകയാണെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. അതുകൊണ്ട് നോട്ടുനിരോധനം യാതൊരു ഗുണവും ചെയ്യില്ലെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications