കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധന പ്രഖ്യാപനം ആര്‍ബിഐ അംഗീകരിക്കും മുമ്പ്... ആര്‍ടിഐ രേഖ പറയുന്നതിങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
നോട്ടുനിരോധന പ്രഖ്യാപനം RBI അംഗീകരിക്കും മുമ്പ് | Oneindia Malayalam

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനം ഏറ്റവും നിര്‍ണായകമായ തീരുമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന വിഷയമായിരുന്നു ഇത്. എന്നാല്‍ വിവരാവകാശ അപേക്ഷയില്‍ നല്‍കിയ മറുപടിയില്‍ പറയുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിയെ കുരുക്കിലാക്കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ അനുമതി പോലും ലഭിക്കാതെയാണ് പ്രധാനമന്ത്രി നോട്ടുനിരോധനം നടപ്പാക്കിയതെന്നാണ് രേഖയില്‍ പറയുന്നത്.

1

നോട്ടുനിരോധന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വെറും രണ്ടരമണിക്കൂറാണ് ആര്‍ബിഐക്ക് ലഭിച്ചത്. എന്നാല്‍ ഇതിന് മറുപടി ലഭിക്കുന്നതിന് മുന്നേ തന്നെ മോദി തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഡിസംബര്‍ 16നാണ് ആര്‍ബിഐ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. 38 ദിവസം കഴിഞ്ഞായിരുന്നു തീരുമാനം. സര്‍ക്കാര്‍ നോട്ടുനിരോധിക്കുന്നതിനായി മുന്നോട്ട് വെച്ച എല്ലാ കാര്യങ്ങളിലും ആര്‍ബിഐ വിസമ്മതം അറിയിച്ചു എന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

നോട്ടുനിരോധനത്തിന്റെ കരട് രേഖ ധനമന്ത്രാലയമാണ് തയ്യാറാക്കിയത്. 500, 1000 രൂപ നോട്ടുകളുടെ വളര്‍ച്ച 2011-16 കാലഘട്ടത്തില്‍ 76.38 ശതമാനവും, 108.98 ശതമാനവും ആയി കുതിച്ച് കയറിയെന്നായിരുന്നു ഇവര്‍ ആര്‍ബിഐയെ അറിയിച്ചത്. ഇതിലൂടെ സാമ്പത്തിക മേഖലയ്ക്ക് വെറും 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. സാമ്പത്തിക വളര്‍ച്ച യഥാര്‍ത്ഥ നിരക്കിലാണ് കാണിക്കുന്നത്, എന്നാല്‍ കറന്‍സിയുടെ വളര്‍ച്ച പണപ്പെരുപ്പവുമായി ഒത്തുനോക്കുമ്പോള്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്നായിരുന്നു ആര്‍ബിഐ വാദിച്ചത്.

രാജ്യത്തിന്റെ ജിഡിപിയുടെ 20.7 ശഥമാനം ഷാഡോ ഇക്കോണമി അഥവാ കള്ളപണം ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തലുകളെയും ആര്‍ബിഐ തള്ളിയിരുന്നു. 2007 ഇത് 23.2 ശതമാനമായി ഉയര്‍ന്നെന്നും റവന്യൂ വകുപ്പ് പറഞ്ഞിരുന്നു. കള്ളപണം റിയല്‍ എസ്റ്റേറ്റ് മേഖലയിലോ സ്വര്‍ണത്തിലോ നിക്ഷേപിച്ചിരിക്കുകയാണെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. അതുകൊണ്ട് നോട്ടുനിരോധനം യാതൊരു ഗുണവും ചെയ്യില്ലെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.

ദേശീയ സാഹചര്യം രാഹുല്‍ ഗാന്ധിക്കൊപ്പം, ബിജെപിയുടെ വിലയിരുത്തല്‍ ഇങ്ങനെ...ദേശീയ സാഹചര്യം രാഹുല്‍ ഗാന്ധിക്കൊപ്പം, ബിജെപിയുടെ വിലയിരുത്തല്‍ ഇങ്ങനെ...

English summary
pm modi not wait for rbis nod on demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X