Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സത്യപ്രതിജ്ഞ: ജി 20 ഉച്ചകോടിക്ക് സമാനമായ സുരക്ഷ, ഡ്രോണുകൾക്ക് നിരോധനം, അതീവ സുരക്ഷ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ തുടർന്ന് ഡൽഹിയിൽ ഞായറാഴ്ച അതീവ ജാഗ്രത. ഡൽഹി പോലീസിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അഞ്ച് കമ്പനി അർദ്ധസൈനികർ, എൻ എസ് ജി കമാൻഡോകൾ, ഡ്രോണുകൾ, സ്‌നൈപ്പർമാർ എന്നിവരടങ്ങുന്ന ബഹുതല സുരക്ഷ ആണ് ഒരുക്കിയിരിക്കുന്നത്.

ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം ഉള്ളത് കൊണ്ട് തന്നെ, കഴിഞ്ഞ വർഷത്തെ ജി 20 ഉച്ചകോടിക്ക് സമാനമായ സുരക്ഷാ കവചം ഉണ്ടായിരിക്കും.

pm oath

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് അവരുടെ ഹോട്ടലുകളിൽ നിന്ന് വേദിയിലേക്കും തിരിച്ചും പ്രത്യേക റൂട്ടുകൾ നൽകും എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ചില ഫ്ലൈയിം​ഗ് ഒബ്ജറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി വെള്ളിയാഴ്ച ഡൽഹി പോലീസിൻ്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പാരാ ഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യുഎവികൾ, യുഎഎസ്, മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ്, ഹോട്ട് എയർ ബലൂണുകൾ, ചെറിയ വലിപ്പത്തിലുള്ള പവർ എയർക്രാഫ്റ്റുകൾ, ക്വാഡ്‌കോപ്റ്ററുകൾ തുടങ്ങിയവയ്ക്കാണ് നിരോധനം

പ്രമുഖരുടെയും ഡ്രോണുകളുടെയും റൂട്ടുകളിൽ സ്‌നൈപ്പർമാരെയും സായുധ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും, ദേശീയ തലസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഡ്രോണുകൾ വിന്യസിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ ബം​ഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

ഇതിനായി ന​ഗരത്തിലെ ഹോട്ടലുകളായി ലീല, താജ്, ഐ ടി സി മൗര്യ, ക്ലാരിഡ്ജസ്, ഒബ്റോയ് എന്നിവരും പങ്കെടുക്കും. ഇതിനകം സുരക്ഷയ്ക്കുള്ളിൽ കൊണ്ടുവന്നു. ആർട്ടിഫിഷ്യൽ ഇന്റലിജന്ഡസ് സങ്കേതിക വിദ്യയും നുഴഞ്ഞുകയറ്റ മുന്നറിയിപ്പ് സംവിധാനങ്ങളും സ്കാനിം​ഗിനും മുഖം തിരിച്ചറിയുന്നതിനും ഉപയോ​ഗിക്കും. അതേ സമയം സ്നൈപ്പർമാരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഉയർന്ന കെട്ടിടങ്ങളിലും വിന്യസിക്കും.

രാഷ്ട്രപതി ഭവനിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരിക്കുന്നത് കൊണ്ട് പരിസരത്തും പുറത്തും ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹി പോലീസിൻ്റെ SWAT (പ്രത്യേക ആയുധങ്ങളും തന്ത്രങ്ങളും), NSG എന്നിവയിൽ നിന്നുള്ള കമാൻഡോകൾ പരിപാടി ദിവസം രാഷ്ട്രപതി ഭവനിലും വിവിധ തന്ത്രപ്രധാന സ്ഥലങ്ങൾക്കും ചുറ്റും വിന്യസിക്കും. അഞ്ച് കമ്പനി അർദ്ധ സൈനികരും ഡൽഹി ആംഡ് പോലീസ് (ഡി എ പി) ജവാൻമാരും ഉൾപ്പെടെ 2500 ഓളം പോലീസുകാരെ വേദിക്ക് ചുറ്റും വിന്യസിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പി ടി ഐയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+