'മോദിയുടെ വക എല്ലാ ഇന്ത്യക്കാര്‍ക്കും 500 രൂപ റീചാര്‍ജ്'; ക്ലിക്കിയാല്‍ പണിപാളും
ദില്ലി: കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധന മുതലെടുത്ത് വാട്‌സ്പ് വഴി വീണ്ടും സ്പാം മെസേജുകള്‍. പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാര്‍ക്കും 500 രൂപവീതം റീചാര്‍ജ് ചെയ്തു നല്‍കുന്നു എന്നാണ് രണ്ടുദിവസങ്ങളായി വാട്‌സ്ആപ് വഴി പ്രചരിക്കുന്നത്.
മെസേജ് തികച്ചും വ്യാജമാണെന്നും ഇവയ്‌ക്കൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഫോണിലുള്ള മുഴുവന്‍ വിവരങ്ങളും അടിച്ചുമാറ്റപ്പെടുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 500 രൂപ സൗജന്യ ബാലന്‍സ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാമെന്നാണ് അജ്ഞാത നമ്പരുകളില്‍ നിന്നും സന്ദേശമെത്തുന്നത്. ക്ലിക്ക് ചെയ്താല്‍ മറ്റൊരു പേജിലേക്ക് എത്തപ്പെടും.

ഈ പേജില്‍ ഫോണ്‍ നമ്പര്‍, ഓപ്പറേറ്റര്‍, സംസ്ഥാനം തുടങ്ങിയ രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. നമ്പര്‍ അടിച്ച് ക്ലിക്ക് ചെയ്താല്‍ റീചാര്‍ജ് സക്‌സസ്ഫുള്‍ എന്ന മെസേജും ലഭിക്കും. ആര്‍ക്കെങ്കിലും റീചാര്‍ജ് ലഭിച്ചില്ലെങ്കില്‍ 15 പേര്‍ക്ക് ഈ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുകയോ അല്ലെങ്കില്‍ ഒരു ഗ്രൂപ്പില്‍ പോസ്്റ്റു ചെയ്യാനോ നിര്‍ദ്ദേശിക്കും.
എന്നാല്‍ ഇതിനകം തന്നെ ഫോണിലുള്ള വിശദാംശങ്ങള്‍ മറുവശത്തുനിന്നും ചോര്‍ത്തിയിരിക്കും. ബാങ്ക് ഇടപാടുകള്‍ക്കും മറ്റും മൊബൈല്‍ ഫോണുകള്‍ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതിനാല്‍ ഫോണിലുള്ള രഹസ്യ വിവരങ്ങള്‍ വലിയ നഷ്ടമാണ് വരുത്തിവയ്ക്കുക. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള ഇത്തരം സന്ദേശങ്ങള്‍ ക്ലിക്ക് ചെയ്യരുതെന്ന് ഐടി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.












Click it and Unblock the Notifications