പത്ത് ലോകനേതാക്കന്മാരില്‍ ഒരാളായി മോദി മാറിയെന്ന് വെങ്കയ്യ നായിഡു
ഹൈദരാബാദ്: ലോകത്തെ പത്ത് നേതാക്കളില്‍ ഒരാളായി മോദി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമാണ് മുന്‍ നിരയിലെ പത്ത നേതാക്കളില്‍ ഒരാളായി മോദിയെ ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ന് ഇന്ത്യ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. രാജ്യങ്ങള്‍ പ്രധാനമന്ത്രിക്ക് ക്ഷണം നല്‍കുകയാണ്. രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ എല്ലാവരും അദ്ദേഹത്തെ അംഗീകരിക്കേണ്ടതാണെന്നും നായിഡു പറഞ്ഞു.

മോദിയുടെ വിദേശനയം രാജ്യത്തിന് വേണ്ടിയാണ്.മന്‍മോഹന്‍ സിങ് 75 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ട് എന്ത് നേടിയെന്നും വെങ്കയ്യ നായിഡു ചോദിച്ചു. മന്‍മോഹന്‍സിങ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ യാത്രകളെക്കാള്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മോദി വിദേശത്ത് പോയത്.
മോദിക്ക് കീഴിലുള്ള എന്‍ഡിഎ രാജ്യത്തിന്റെ വിദേശ നയത്തിന് വ്യക്തമായ ദിശയും ലക്ഷ്യവും ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്ക്‌സ് ബാങ്കില്‍ ഇന്ത്യയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചതും യുഎന്‍ ലേക യോഗദിനം പ്രഖ്യാപിച്ചതുമൊക്കെ മോദിയുടെ നിര്‍ദേശം ലോകം ശ്രദ്ധിച്ചത്‌കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications