കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനുള്ള നീക്കം പാളി; മോദി ഇടപെട്ട് തീരുമാനം റദ്ദാക്കി, കേന്ദ്രം തടിതപ്പി

Google Oneindia Malayalam News

ദില്ലി: വിവാദമായ വ്യാജ വാര്‍ത്താ സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന സര്‍ക്കുലറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചത്. വാര്‍ത്താ വിതരണ മന്ത്രാലയം കഴിഞ്ഞദിവസം രാത്രിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നത്.

Fake

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചതോടെയാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായതും സര്‍ക്കുലര്‍ റദ്ദാക്കിയതും. നിരവധി തിരഞ്ഞെടുപ്പുകള്‍ അടുത്തുവരവെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ നിര്‍ദേശം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് ആരോപണം ഉയര്‍ന്നത്.

തുടര്‍ന്ന് സ്മൃതി ഇറാനി എങ്ങനെ വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കുമെന്നും ഉത്തരവ് എങ്ങനെയാണ് പരിഷ്‌കരിക്കേണ്ടതെന്നും ട്വിറ്ററില്‍ ചോദിച്ചിരുന്നു. പത്ത് മിനുറ്റ് കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. വിവാദമായ സര്‍ക്കുലര്‍ റദ്ദാക്കുകയും ചെയ്തു.

വ്യാജ വാര്‍ത്ത എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യം മാധ്യമങ്ങള്‍ക്കും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും വിട്ടുകൊടുത്തുകൊണ്ടാണ് സര്‍ക്കുലര്‍ പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നടപടിയാണ് ഇത്രയും വിവാദങ്ങള്‍ക്ക് കാരണമായത്.

വ്യാജ വാര്‍ത്തയാണ് നല്‍കിയതെന്ന് ഒരു മാധ്യമപ്രവര്‍ത്തകനെതിരെ പരാതി ഉയര്‍ന്നാല്‍ ഉടന്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അക്രിഡിറ്റേഷന്‍ സസ്‌പെന്റ് ചെയ്യുമെന്നാണ് സര്‍ക്കുലറിലുള്ളത്. തുടര്‍ന്ന് അന്വേഷണം നടത്തും. രണ്ടാഴ്ചക്കകം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മധ്യമ പ്രവര്‍ത്തകനെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എങ്ങനെയാണ് വ്യാജ വാര്‍ത്ത എന്ന് തീരുമാനിക്കുക, പരാതി ലഭിച്ചാല്‍ ഉടന്‍ തീരുമാനത്തിലെത്താമോ തുടങ്ങിയ ചോദ്യങ്ങളാണ് വിമര്‍ശകര്‍ ഉന്നയിച്ചത്.

English summary
PM Modi Cancels "Fake News" Order Attacked As Violation Of Freedom Of Press
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X