കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയെയും ബിജെഡിയെയും രാജ്യസഭയില്‍ പുകഴ്ത്തി പ്രധാനമന്ത്രി, എല്ലാ പാര്‍ട്ടികളും കണ്ട് പഠിക്കണം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ചരിത്രപരമായ 250ാമത് സെഷനില്‍ എന്‍സിപിയെയും ബിജു ജനതാദളിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിലെ പെരുമാറ്റച്ചട്ടത്തില്‍ ഇരുവരും പുലര്‍ത്തുന്ന രീതിയാണ് പ്രശംസയ്ക്കിടയാക്കിയത്. പാര്‍ലമെന്റിന്റെ ഔന്നത്യം ഉയര്‍ത്തി പിടിക്കാന്‍ ഈ രണ്ട് പാര്‍ട്ടികളും നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരും വിഷയങ്ങള്‍ ഏറ്റവും മാന്യമായിട്ടാണ് സഭയില്‍ അവതരിപ്പിച്ചത്. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ അവരില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

രാജ്യസഭ ഒരിക്കലും രണ്ടാം നിര സഭയല്ല. അത് രണ്ടാം പാര്‍ലമെന്റാണ്. ഒന്നിനെ പിന്തുണയ്ക്കുന്നത് സഭയാണ് അതെന്നും മോദി പറഞ്ഞു. എല്ലാവരും കരുതിയത് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ കെട്ടിക്കിടക്കുമെന്നാണ്. എന്നാല്‍ ഈ സഭയുടെ പക്വതയിലൂടെയാണ് നിര്‍ണായകമായ ആ ബില്‍ പാസായതും, നിയമമായതും. ആര്‍ട്ടിക്കിള്‍ 370, ജിഎസ്ടി എന്നിവയും ഇതേ സഭയിലൂടെയാണ് പാസായത്. സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മോദി വ്യക്തമാക്കി.

സംസ്ഥാനങ്ങളും കേന്ദ്രവും ഒരിക്കലും പോരാടേണ്ടവരല്ല. ഇരുവരും ഒരുമിച്ച് ചേര്‍ന്ന് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടവരാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നവര്‍ക്ക് രാജ്യത്തിന് സംഭാവന നല്‍കാനുള്ള അവസരമാണ് രാജ്യസഭ നല്‍കുന്നത്. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവരുടെ കഴിവുകള്‍ രാജ്യത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടമാണ് രാജ്യസഭ. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആത്മാവാണ് രാജ്യസഭ. എക്കാലവും അത് നിലനില്‍ക്കുമെന്നും മോദി പറഞ്ഞു.

രാജ്യസഭയുടെ ഭാഗമായതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. 250ാമത് സെഷനില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സഭയാണ് രാജ്യസഭയെന്നും മോദി പറഞ്ഞു. ചരിത്രം രാജ്യസഭയില്‍ പിറന്നിട്ടുണ്ട്. ദീര്‍ഘദര്‍ശിയാണ് സഭയാണ് ഇതെന്നും മോദി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ കേട്ട ശേഷം തൊഴിലില്ലായ്മ എല്ലാവരും ഉന്നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 അയോധ്യ സന്ദര്‍ശനം നീട്ടിവെച്ച് ഉദ്ധവ് താക്കറെ... സോണിയാ ഗാന്ധിയെ കാണുന്നതിന് മുമ്പ് സമവായ നീക്കം! അയോധ്യ സന്ദര്‍ശനം നീട്ടിവെച്ച് ഉദ്ധവ് താക്കറെ... സോണിയാ ഗാന്ധിയെ കാണുന്നതിന് മുമ്പ് സമവായ നീക്കം!

English summary
pm modi praises ncp in rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X