കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് പവാറിന് മോദിയുടെ പ്രശംസ

Google Oneindia Malayalam News

ദില്ലി: എന്‍ സി പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നേടാന്‍ ബി ജെ പി സര്‍ക്കാരിനെ സഹായിച്ചതിനല്ല കേട്ടോ പ്രശംസ. സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കാളിയായതിനാണ് മോദി പവാറിനെ പ്രശംസിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍ അഥവാ ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന്‍.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ശരദ് പവാറിനെ പ്രശംസിച്ചത്. ജി 20 സമ്മേളനത്തിനായി ഓസ്‌ട്രേലിയയിലാണ് പ്രധാനമന്ത്രി ഇപ്പോള്‍. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തിയാണ് ശരദ് പവാര്‍ജിയുടേത്. സ്വച്ഛ് ഭാരത് അഭിയാന് അദ്ദേഹം നല്‍കുന്ന പിന്തുണ വൃത്തിയുള്ള ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കും - മോദി എഴുതി.

sharad-pawar

വെള്ളിയാഴ്ചയാണ് ചൂല്‍ കൈയിലെടുത്ത് ശരദ് പവാര്‍ സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കാളിയായത്. മകളും എം പിയുമായ സുപ്രിയ സുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠി എന്നിവരും പവാറിനൊപ്പം ഉണ്ടായിരുന്നു. ബരാമതിയിലെ റോഡ് എന്‍ സി പി നേതാക്കള്‍ വൃത്തിയാക്കി. നിരവധി ക്യാമറകള്‍ പരിപാടി ഒപ്പിയെടുക്കാനെത്തിയിരുന്നു.

ഡെങ്കുപനി തടയാനായി മഹാരാഷ്ട്രയില്‍ എന്‍ സി പി പ്രവര്‍ത്തകര്‍ ശുചിത്വപരിപാടികള്‍ നടത്തണമെന്ന് പവാര്‍ ഏതാനും ദിവസങ്ങള്‍ മുമ്പ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് ബി ജെ പി ശക്തമായി ആക്രമിച്ചെങ്കിലും എന്‍ സി പി തന്നെ വേണ്ടിവന്നു മഹാരാഷ്ട്രയില്‍ ബി ജെ പിയെ വിശ്വാസവോട്ട് ജയിപ്പിക്കാന്‍. 288 അംഗ സഭയില്‍ ബിജെപിക്ക് 123 ഉം എന്‍ സി പിക്ക് 41 ഉം എം എല്‍ എമാരാണ് ഉള്ളത്.

English summary
After NCP chief Sharad Pawar joined Prime Minister Narendra Modi's Swachh Bharat Abhiyan by taking broom in his hands, the PM appreciated the veteran leader for joining his ambitious initiative. "Appreciable effort by Sharad Pawar ji. His support to Swachh Bharat Mission will help create a Clean India," tweeted PM Modi later in the evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X