കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ജനങ്ങളെ ദേശീയത പഠിപ്പിച്ച് തീര്‍ന്നില്ല, ഇനി 'തിരംഗ യാത്ര' പദ്ധതി കൂടി!

Google Oneindia Malayalam News

ദില്ലി: 'രാജ്യ സ്‌നേഹം, ദേശീയത' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തൊട്ടാകെ തിരംഗ യാത്ര നടത്താനുറച്ച് ബിജെപി. ജനങ്ങളില്‍ രാജ്യ സ്‌നേഹം വളര്‍ത്താനുള്ള പുതിയ പദ്ധതിയാണ് മോദിയും ബിജെപിയും ആവിഷ്‌കരിക്കുന്നത്.

സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15നാണ് തിരംഗ യാത്ര നടത്താന്‍ പദ്ധതിയിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഇത് സംബന്ധിച്ച നിര്‍ദേശം പാര്‍ട്ടിക്ക് മോദി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Narendra Modi

എട്ടടി ഉയരത്തിലുള്ള ത്രിവര്‍ണ്ണ പതാക ഘടിപ്പിച്ച ബൈക്കുകളില്‍ എംപിമാരും എംഎല്‍എമാരും യാത്രചെയ്യാനാണ് നിര്‍ദ്ദേശം. ബൈക്കില്‍ സഞ്ചരിക്കുന്ന നേതാക്കള്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള ഹെല്‍മറ്റ് ധരിക്കണമെന്നും മോദിയുടെ കര്‍ശന നിര്‍ദേശമുണ്ട്.

ഇതുവഴി ജനങ്ങളില്‍ ദേശീയതയും രാജ്യ സ്‌നേഹവും വളര്‍ത്തിയെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് മോദി ഈക്കാര്യം അവതരിപ്പിച്ചത്. യാത്ര സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ മോദി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

English summary
Prime Minister Narendra Modi on Tuesday proposed that the party should take out Tiranga Yatras across the country to evoke “nationalism and patriotism” — two slogans that have rallied its supporters in recent months. The yatras will be held for a week, starting Independence Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X