ഇന്ത്യയുടെ കൈവശമുള്ള ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല... പാകിസ്താന് മുന്നറിയിപ്പുമായി മോദി!
രാജസ്ഥാന്: പാകിസ്താനെതിരെ തിരഞ്ഞെടുപ്പ് റാലിയില്‍ കനത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന് എപ്പോഴും തങ്ങള്‍ക്ക് ആണവ ശേഖരം ഉണ്ടെന്ന് പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ കൈവശവും ആണവായുധം ഉണ്ടെന്ന് പാകിസ്താന് ആലോചിക്കണം, അത് ദീപാവലിക്ക് പൊട്ടിക്കാന്‍ വെച്ചിരിക്കുന്നത് അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ടെന്ന വാദം ഇനി ചിലവാകിലെന്നും പ്രധാനമന്ത്രി പാകിസ്താന് മുന്നറിയിപ്പ് നല്കി.
അതേസമയം പാകിസ്താന്റെ ഭീഷണിയില്‍ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറിലെ റാലിയിലാണ് മോദിയുടെ പരാമര്‍ശം. അതേസമയം തിരഞ്ഞെടുപ്പ് വേദിയില്‍ എല്ലാം പ്രധാനമായി പാകിസ്താന് വിഷയം മോദി ഉന്നയിക്കുന്നുണ്ട്. അഭിനന്ദന് വര്ധമന് പാകിസ്താനില്‍ കുടുങ്ങിപ്പോയത് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, മോദി ഞങ്ങളോട് ഇങ്ങനെ ചെയ്തെന്ന് പറഞ്ഞ് നടക്കേണ്ട അവസ്ഥ പാകിസ്താനുണ്ടാവുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്താന് ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്നം വഷളായാല്‍ മോദി ഇന്ത്യയില്‍ 12 മിസൈലുകള്‍ കരുതിവെച്ചിട്ടുണ്ടെന്നും, അത് പാകിസ്താന് നേരെ പ്രയോഗിക്കുമെന്നും അദ്ദേഹം പാകിസ്താനോട് പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ അവര്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറായെന്നും മോദി പറഞ്ഞു.
ഇക്കാര്യങ്ങളൊക്കെ അമേരിക്കയാണഅ പറഞ്ഞത്. ഇതിനെ കുറിച്ചൊന്നും എനിക്ക് പറയാനില്ല. സമയം വരുമ്പോള്‍ എല്ലാം പറയും. ഒരുകാര്യം ഞാന്‍ ഉറപ്പ് നല്‍കാം അഭിനന്ദനെ അവര്‍ വിട്ടുനല്കിയിരുന്നില്ലെങ്കില് അവരുടെ അവസാനമായിരിക്കും ആ രാത്രിയെന്നും മോദി പറഞ്ഞു. പാകിസ്താന് മുന്നില്‍ ഇന്ത്യ ഒരിക്കലും മുട്ടുമടക്കില്ലെന്നും, അതാണ് സര്‍ക്കാരിന്റെ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ ബദലിന് തുടക്കമിട്ട് സിപിഎം... ത്രിപുരയില്‍ ആദ്യ നീക്കം, ത്രിപുര ഈസ്റ്റില്‍ ചെങ്കൊടി ഉയരും