• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വാരണാസിയിൽ കൂറ്റൻ ഭൂരിപക്ഷത്തിൽ ജയം; പക്ഷെ നരേന്ദ്ര മോദിയുടെ ആഗ്രഹം സഫലമായില്ല

ദില്ലി: കരുത്തുറ്റ വിജയവുമായി എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലേക്ക്. 304 സീറ്റുകളുടെ തിളക്കവുമായാണ് നരേന്ദ്രമോദി രണ്ടാമൂഴത്തിന് ഒരുങ്ങുന്നത്. 2014നെക്കാൾ തിളക്കമുണ്ട് ഇക്കുറി ബിജെപിയുടെ വിജയത്തിന്. ബിജെപിയെ തറപറ്റിക്കാനായി പ്രതിപക്ഷം ഒന്നിച്ചെങ്കിലും കുലുങ്ങാതെ മുന്നോട്ട് പോകാനായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച സ്മൃതി ഇറാനിയാണ് ഇക്കുറി ബിജെപി ക്യാമ്പിലെ താരം.

സ്വന്തം മണ്ഡലമായ വാരണാസിയിലും പ്രധാനമന്ത്രിയും ഭൂരിപക്ഷം കുത്തനെ ഉയർന്നു. എങ്കിലും പ്രചാരണ വേളയിൽ പ്രധാനമന്ത്രി പങ്കുവെച്ചൊരു ആഗ്രഹം സഫലമാക്കാൻ വാരണാസിക്കായില്ല. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായാണ് മോദി തന്റെ ആഗ്രഹം പ്രവർത്തകരോട് പങ്കുവെച്ചത്.

മഞ്ഞളി' ൽ വഴുതി വീണ് കെസിആറിന്റെ മകൾ, നാണം കെട്ട തോൽവി, ഉദിച്ചുയർന്ന് ബിജെപി

 ലീഡ് ഉയർത്തി മോദി

ലീഡ് ഉയർത്തി മോദി

2014 ല്‍ 581022 വോട്ടുകള്‍ നരേന്ദ്ര മോദി നേടിയപ്പോള്‍ 209238 വോട്ടുകള്‍ കരസ്ഥമാക്കിയ അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്ത്. അജയ് റായിക്ക് നേടാന്‍ കഴിഞ്ഞത് 75614 വോട്ടുകള്‍ മാത്രമായിരുന്നു. മൂന്നരലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം

നാല് ലക്ഷം കടന്നു

നാല് ലക്ഷം കടന്നു

4,79,505 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വാരണാസിയിൽ മോദിയുടെ ജയം.എസ്പി സ്ഥാനാർത്ഥി ശാലിനി യാദവ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

 കരുനീക്കങ്ങൾ ശക്തം

കരുനീക്കങ്ങൾ ശക്തം

മോദിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ തന്നെ ഇറക്കി ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസ് ക്യാമ്പിൽ നീക്കം നടന്നിരുന്നു. എന്നാൽ ഒരു മണ്ഡലത്തിൽ മാത്രം പ്രിയങ്കയുടെ പ്രവർത്തനം ഒതുങ്ങരുതെന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായത്തെ തുടർന്ന് ഒടുവിൽ അജയ് റായിയെ തന്നെ സ്ഥാനാർത്ഥിയാക്കി.

മഹാസഖ്യം ഇങ്ങനെ

മഹാസഖ്യം ഇങ്ങനെ

മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മോദിയുടെ വിമര്‍ശകനും മുന്‍ സൈനികന്‍ കൂടിയായ തേജ് ബഹദൂര്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം തേജ് ബഹദൂറിന്‍റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരരംഗത്ത് എത്തിയ തേജ് ബഹദൂറിനെ മഹാസഖ്യം സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ഈ നീക്കം ഒടുവിൽ തിരിച്ചടി ആയി.

മോദിയെ കൈവിടാതെ വാരണാസി

മോദിയെ കൈവിടാതെ വാരണാസി

വാരണാസിയിലെ വികസന പ്രശ്നങ്ങളും, ഗംഗാ ശുചീകരണത്തിലെ പാളിച്ചകളും അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം. എങ്കിലും വാരണാസി മോദിയെ കൈവിട്ടില്ല. 2014ല‍ വാരണാസിയിലും വഡോദരയിലും മത്സരിച്ച മോദി ഇക്കുറി വാരണാസി മാത്രം തിരഞ്ഞെടുക്കുകയായിരുന്നു.

 മോദിയുടെ ആഗ്രഹം

മോദിയുടെ ആഗ്രഹം

തന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം ബിജെപിയുടെ ശക്തിപ്രകടനമാക്കി മാറ്റിയിരുന്നു മോദി. പ്രതീക്ഷിച്ചതിലും അധികം ആളുകളായിരുന്നു മോദിക്ക് അഭിവാദ്യം അർപ്പിക്കാനായിഎത്തിയത്. ബൂത്ത് തലത്തിലുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോദി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നു അവസരത്തിൽ നടക്കാതെ പോയ തന്റെ ആഗ്രഹമാണിതെന്നും ഇക്കുറി നിങ്ങൾ ഇത് സാധിച്ചു തരണമെന്നും മോദി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

വാരണാസിയിൽ നടക്കണം

വാരണാസിയിൽ നടക്കണം

ഈ തിരഞ്ഞെടുപ്പിൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കണം. ഈ തിരഞ്ഞെടുപ്പിൽ രാജ്യത്താകമാനമുള്ള മണ്ഡലങ്ങളിൽവെച്ച് വാരണാസിയിൽ ഏറ്റവും അധികം പോളിംഗ് നടക്കണം. വാരണാസി പോളിംഗിൽ റെക്കോർഡ് ഇടുന്നത് ലോകത്തിന് കാണിച്ച് കൊടുക്കണമെന്നായിരുന്നു മോദി പ്രവർത്തകരോട് പറഞ്ഞത്

സ്ത്രീകൾ മുന്നിട്ടിറങ്ങണം

സ്ത്രീകൾ മുന്നിട്ടിറങ്ങണം

വോട്ട് ചെയ്യാനായി സ്ത്രീകളും മുന്നിട്ടിറങ്ങണം. പുരുഷന്മാരുടെ പോളിംഗ് ശതമാനത്തേക്കാൾ 5 ശതമാനം അധികമായിരിക്കണം സ്ത്രീകളുടെ പോളിംഗ് ശതമാനം. 2014ൽ 58.35 ശതമാനമായിരുന്നു വാരണാസിയിലെ പോളിംഗ് ശതമാനം. ഇതിൽ 56.37 ശതമാനം വോട്ടും മോദിക്കാണ് ലഭിച്ചത്.

cmsvideo
  മോദിയേയും കടത്തിവെട്ടി അമിത് ഷായുടെ ഭൂരിപക്ഷം
  പോളിംഗ് കുറഞ്ഞു

  പോളിംഗ് കുറഞ്ഞു

  എന്നാൽ ഇക്കുറി കഴിഞ്ഞ തവണത്തേക്കാൾ വാരണാസിയിൽ പോളിംഗ് ശതമാനം കുറഞ്ഞു. 56.97 ശതമാനമായിരുന്നു പോളിംഗ്. അതേ സമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ 79.77 ശതമാനമായിരുന്നു പോളിംഗ്.

  English summary
  PM Modi's request to people of Varanasi not fulfilled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more