കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സൈലറ്റുകള്‍ സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് മോദി

  • By Anwar Sadath
Google Oneindia Malayalam News

റായ്പൂര്‍: നക്‌സലൈറ്റുകള്‍ തോക്കുകള്‍ ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള ചത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങള്‍ക്ക് ആയുസില്ല. നക്‌സലുകള്‍ ആയുധമുപേക്ഷിച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കുകയാണ് വേണ്ടത്. വികസനമാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ചെറുപ്പക്കാര്‍ ജോലി ലഭ്യമാകാന്‍ ആവശ്യമായതെല്ലാം തന്റെ സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വികസനം സാധ്യമാകാന്‍ നക്‌സലുകള്‍ തോക്കുപേക്ഷിക്കണമെന്ന് മോദി വ്യക്തമാക്കി. തോക്കുകളല്ല, കലപ്പകളാണ് രാജ്യത്ത് വികസനം കൊണ്ടുവരാന്‍ സാധിക്കുക. എല്ലാവിഭാഗം ജനങ്ങളും ഇതിനായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മാവോയിസ്റ്റുകളുടെ അക്രമത്തിന് ഇരയായവരുടെ ജീവിതം ദുരിതമായമാണ്. അത് അക്രമികളുടെ കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

modi

റാവോഘട്ടില്‍ നിന്ന് ജഗ്ദല്‍പൂരിലേക്കുള്ള 140 കിലോമീറ്റര്‍നീളുന്ന റെയില്‍വേയുടെ രണ്ടാം ഘട്ട ലൈനും, ദണ്ഡേവാഡയിലെ ദില്‍മിലി ജില്ലയില്‍ സ്റ്റീല്‍ പ്‌ളാന്റും ഉദ്ഘാടനം ചെയ്യാനായാണ് മോദി സ്ഥലത്തെത്തിയത്. 24,000 കോടി രൂപയുടെ പദ്ധതികളാണ് ഇവ.

മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നക്‌സല്‍ പ്രദേശത്ത് പരിപാടിയില്‍ പങ്കെടുക്കുന്നത്. നക്‌സല്‍ ആക്രമണം ഭയന്ന് കടുത്ത സുരക്ഷയാണ് മോദിക്ക് ഒരുക്കിയത്. അതിനിടെ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നാനൂറോളം ഗ്രാമീണരെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

English summary
PM Modi's advice to Maoists: Listen to your victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X