കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിമന്ത്രിസഭയിലെ പുതിയ മന്ത്രിമാരും വകുപ്പുകളും

Google Oneindia Malayalam News

ദില്ലി: നിലവിലെ അഞ്ച് സഹമന്ത്രിമാരെ ഒഴിവാക്കിയും 19 പേരെ ഉള്‍പ്പെടുത്തിയും മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ 17 പേര്‍ പുതുമുഖങ്ങളാണ്. സ്മൃതി ഇറാനിയെ മാനവശേഷി വികസനമന്ത്രാലയ വകുപ്പില്‍ നിന്നു മാറ്റി ടെക്‌സ്റ്റൈല്‍സ് വകുപ്പ് നല്‍കി. പ്രകാശ് ജാവദേക്കര്‍ക്കാണ് മാനവശേഷി മന്ത്രാലയത്തിന്റെ ചുമതല. നിയമമന്ത്രി സ്ഥാനം സദാനന്ദഗൗഡയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടു.

ജെഎന്‍യു, രോഹിത് വെമുല, ഡിഗ്രി... 'ആന്റി നാഷണല്‍' സ്മൃതി ഇറാനിയുടെ 10 വിവാദങ്ങള്‍... ജെഎന്‍യു, രോഹിത് വെമുല, ഡിഗ്രി... 'ആന്റി നാഷണല്‍' സ്മൃതി ഇറാനിയുടെ 10 വിവാദങ്ങള്‍...

ministers-06-

സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. നിയമവകുപ്പ് രവിശങ്കര്‍ പ്രസാദിനു നല്‍കി. വാര്‍ത്താ വിതരണത്തിന്റ ചുമതല വെങ്കയ്യ നായിഡുവിനാണ്. നേരത്തെ അരുണ്‍ ജയ്റ്റിലിക്കായിരുന്നു ചുമതല. സാമ്പത്തികം, കോര്‍പ്പറേറ്റ് കാര്യവകുപ്പാണ് നിലവില്‍ അരുണ്‍ ജയ്റ്റ്‌ലിക്കു നല്‍കിയിരിക്കുന്നത്. വെങ്കയ്യ നായിഡു നഗരവികസനം വകുപ്പുകൂടി കൈകാര്യം ചെയ്യും. രാസവളം മന്ത്രാലയത്തിന്റെ ചുമലയുണ്ടായിരുന്ന അനന്ത് കുമാറിനു പാര്‍ലമെന്ററി കാര്യ വകുപ്പു കൂടി നല്‍കി .

ഒഴിവാക്കിയ സഹമന്ത്രിമാര്‍

പ്രൊഫ. രാം ശങ്കര്‍ കഠാരിയ (മാനവശേഷി വികസനം)
നിഹാല്‍ ചന്ദ് (പഞ്ചായത്തീ രാജ്)
മന്‍സുഖ് ഭായ് ധാഞ്ച് ഭായ് വാസവ (ആദിവാസി കാര്യം)
സന്‍വര്‍ലാല്‍ ജാട്ട്(ജലവിഭവം)
മോഹന്‍ ഭായ് കല്യാണ്‍ ഭായ് കുന്ദാരിയ (കൃഷി)

പുതുതായി ഇടം നേടിയ മന്ത്രിമാരും വകുപ്പുകളും

പ്രകാശ് ജാവേദ്ക്കര്‍ -മാനവ ശേഷി മന്ത്രാലയം വനം -പരിസ്ഥിതി വകുപ്പില്‍ സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയായിരുന്നു-മധ്യപ്രദേശില്‍ നിന്നുളള രാജ്യ സഭാംഗം

വിജയ് ഗോയല്‍- കായികം,യുവജന കാര്യം-രാജസ്ഥാനില്‍ നിന്നുളള നിയമസഭാംഗം-വാജ്‌പേയി സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയായിരുന്നു

അനുപ്രിയ പട്ടേല്‍ - ആരോഗ്യം ,കായികം-ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ മണ്ഡലം -മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം

സി ആര്‍ ചൗധരി - ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതു വിതരണം-രാജസ്ഥാന്‍ നഗൗറില്‍ നിന്നുളള ലോകസഭാഗം- രാജസ്ഥാന്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അധ്യക്ഷനായിരുന്നു

പി പി ചൗധരി- നിയമം, ഇലക്ട്രാണിക്‌സ്, വിവര സാങ്കേതികം- രാജസ്ഥാനിലെ പാലിയില്‍ നിന്നുളള ലോകസഭാംഗം-ഭൂമി ഏറ്റെടുക്കല്‍ ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി അംഗം

ഫഗ്ഗന്‍ സിങ് കുലസ്‌തെ- ആരോഗ്യം, കുടുംബ ക്ഷേമം-മധ്യപ്രദേശിലെ മാണ്ട്‌ലയില്‍ നിന്നുളള ലോകസഭാംഗം- വാജ്‌പേയി സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായിരുന്നു

രമേഷ് ചന്ദപ്പ ജിഗജിനാഗി- കുടിവെളളം-ശുചിത്വം -കര്‍ണ്ണാടകത്തിലെ ബിജാപ്പൂര്‍ മണ്ഡലം- ദളിത് നേതാവായ രമേഷ് ചന്ദപ്പ ജനതാദളിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്-1983 മുതല്‍-98 വരെ സംസ്ഥാന മന്ത്രി.

എ.എസ് ആലുവാലിയ-കൃഷി,കര്‍ഷക ക്ഷേമം, പാര്‍ലമെന്ററി കാര്യം-ഡാര്‍ജിലിങില്‍ നിന്നുളള ലോകസഭാഗം-മുന്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന ആലുവാലിയ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. നരസിംഹറാവു സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

രാംദാസ് അതാവലെ - സാമൂഹ്യ നീതി ,ശാക്തീകരണം-മഹാരാഷ്ട്രയിലെ മുതിര്‍ന്ന ദളിത് നേതാവും രാജ്യസഭാംഗവും

അനില്‍ മാധവ് ധാവെ -പരിസ്ഥിതി,വനം,കാലാവസ്ഥാ മാറ്റം -മധ്യപ്രദേശില്‍ നി്ന്നുളള രാജ്യസഭാഗം

രാജന്‍ ഗൊഹൈന്‍- റെയില്‍വേ- അസമിലെ നഗോണില്‍ നിന്നുളള ലോകസഭാംഗം

എം ജെ അക്ബര്‍- വിദേശകാര്യം-ബിജെപി ദേശീയ വക്താവ്-പത്രപ്രവര്‍ത്തകനായിരുന്ന അക്ബര്‍ മധ്യപ്രദേശില്‍ നിന്നുളള രാജ്യസഭാംഗമമാണ്

ജസ്വന്ത് സിങ് സുമന്‍ ഭായ് ഭഭോര്‍ - (ആദിവാസി ക്ഷേമം) ഗുജറാത്തിലെ ദഹോദില്‍ നിന്നുളള ലോകസഭാംഗം

പുരുഷോത്തം ഖോഡാഭായ് രുപാല -കൃഷി, കര്‍ഷക ക്ഷേമം, പഞ്ചായത്തീ രാജ്. ഗുജറാത്തില്‍ നിന്നുളള രാജ്യസഭാംഗം-ഗുജറാത്ത് മന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്നു

അര്‍ജ്ജുന്‍ രാം മേഖ് വാള്‍- സാമ്പത്തികം ,കോര്‍പ്പറേറ്റ് കാര്യം- ബിക്കാനീറില്‍ നിന്നുളള ലോകസഭാംഗവും ബിജെപി ചീഫ് വിപ്പുമാണ്.

അജയ് താംത - ടെക്‌സ്‌റ്റൈല്‍സ് -ഉത്തരാഖണ്ഡിലെ അല്‍മോറ ലോകസഭാംഗം, ദളിത് നേതാവ്, 2007 മുതല്‍ 2009 വരെ സംസ്ഥാന മന്ത്രി

കൃഷ്ണരാജ്- വനിതാ, ശിശു ക്ഷേമം- ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ മണ്ഡലം പ്രതിനിധി, ദളിത് നേതാവ്

ഡോ- മഹേന്ദ്രനാഥ് പാണ്ഡെ - മാനവ ശേഷി വികസനം- ഉത്തര്‍ പ്രദേശിലെ ചന്ദോലിയില്‍ നിന്നുളള ലോകസഭാംഗം. സംസ്ഥാനമന്ത്രിയുമായിരുന്നു.

മന്‍സുഖ് എല്‍ മാണ്ഡവ്യ-റോഡ് ഗതാഗതം,ഷിപ്പിങ് -ഗുജറാത്തില്‍ നിന്നുളള രാജ്യ സഭാംഗം

സുഭാഷ് രാം റാവു ബാംറേ - പ്രതിരോധം -മഹാരാഷ് ട്രയിലെ ധുലെ മണ്ഡലം

English summary
PM Modi's Cabinet Totally Reshuffled, Complete List Of ministers and department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X