ശുചിത്വ സന്ദേശവുമായി പ്രധാനമന്ത്രി; ഗുസ്തി താരത്തിനൊപ്പം തൂത്തുവാരി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തിന് മുമ്പ് രാജ്യത്താകെ ശുചിത്വം സന്ദേശം നല്കി പ്രധാനമന്ത്രി. ഒരു മണിക്കൂര്‍ നീണ്ട തൂത്തുവാരല്‍ പ്രയത്നത്തിനും പ്രധാനമന്ത്രി സമയം കണ്ടെത്തി. ഗുസ്തി താരം അങ്കിത് ഭയ്യാന്പുരിയക്കൊപ്പമാണ് അദ്ദേഹം തൂത്തുവാരാന്‍ ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ശുചിത്വ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ന് രാജ്യം ശുചിത്വത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഞാനും, അങ്കിതും അത് തന്നെയാണ് ചെയ്തിരിക്കുന്നത്. ശുചിത്വത്തിനും അപ്പുറം ഫിറ്റ്നെസ് സംബന്ധമായ കാര്യങ്ങളും ഇതില്‍ ഇടകലര്‍ത്തി. സ്വച്ച്-സ്വസ്ത് ഭാരത് വൈബാണ് ലഭിച്ചതെന്നും മോദി ട്വീറ്റ് ചെയ്തു. മോദി എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ അങ്കിത്തിനോട് സ്വച്ചത മിഷന് എങ്ങനെയാണ് ഫിറ്റ്നെസിനെ സഹായിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. നമ്മുടെ പ്രകൃതിയെ മലിനീരകരണമില്ലാതെ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. അവിടെ ഏറ്റവും ശുചിത്വമുണ്ടായാല്‍, നമ്മളും ഫിറ്റായിരിക്കുമെന്ന് അങ്കിത് പറഞ്ഞു.

സോനിപത്തിലെ ജനങ്ങള്‍ ശുചിത്വത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതായും അങ്കിത്ത് വ്യക്തമാക്കി. അതേസമയം നിരവധി പേരാണ് അങ്കിത് ഭയ്യാന്പൂരിയ ആരാണെന്ന് കമന്റ് ചെയ്തിരിക്കുന്നത്. സോനിപത്തിലെ ബയാന്പൂരില് നിന്നുള്ള ഒരു ഗുസ്തി താരമാണ് അങ്കിത്. അതുപോലെ ഫിറ്റ്നെസ് ഇന്ഫ്ളുവന്സറുമാണ്. തദ്ദേശീയമായതും, പരമ്പരാഗതവുമായ വര്‍ക്കൗട്ട് രീതികളുടെ പ്രമോഷനിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
75 ഹാര്‍ഡ് ചലഞ്ച് എന്ന പദ്ധതി നേരത്തെ അങ്കിത് ആരംഭിച്ചിരുന്നു. ഇത് അച്ചടക്കവും, മാനസിക കരുത്ത് നേടുന്നതിനും വേണ്ടിയുള്ളതായിരുന്നു. അങ്കിതിന്റെ ഫിറ്റ്നെസ് പ്രോഗ്രാമുകള്‍ ഫിസിക്കല്‍ ഹെല്‍ത്തില്‍ മാത്രമല്ല, മാനനസിക ആരോഗ്യത്തിലും കേന്ദ്രീകരിച്ചുള്ളതാണ്. 2022ല്‍ തോളെല്ലിന്റെ സ്ഥാനചലനത്തെ തുടര്‍ന്ന് ഗുസ്തിയില്‍ നിന്ന് മാറാന്‍ അങ്കിത് തീരുമാനിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ഫിറ്റ്നെസ് പരിപാടികള്‍ പങ്കുവെക്കുകയാണ് അ്ദേഹം ഇപ്പോള്‍ ചെയ്യുന്നത്. 28 ദിവസത്തിനുള്ളില്‍ 2.5 മില്യണ്‍ ഫോളോവര്മാരെയാണ് അങ്കിത് സ്വന്തമാക്കിയത്.
75 ഡേയ്സ് ഹാര്‍ഡ് ചലഞ്ച്, നമ്മുടെ വര്ക്കൗട്ടിലൂടെയുള്ള കാര്യങ്ങള്‍ സെല്‍ഫിയെടുത്ത് കാണിക്കണം. കര്‍ശനമായ ഡയറ്റുണ്ടാവും. ധാരാളം വെള്ളം കുടിക്കണം. അതുപോലെ വായിക്കുകയും വേണം. ഔട്ട്ഡോര്‍ വര്ക്കൗട്ടുകളുമുണ്ടാവും. മൂന്ന് വലിയ പരിക്കുകളാണ് അങ്കിത്തിന്റെ കരിയര്‍ അവസാനിപ്പിച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ ശുചിത്വ ആഹ്വാനത്തെ തുടര്‍ന്ന് അമിത് ഷാ മുതല്‍ ജെപി നദ്ദ വരെയുള്ള സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സീതാപൂരില്‍ വെച്ചാണ് ക്യാമ്പയിന്റെ ഭാഗമായത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications