• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയുടെ 2019ലെ ആദ്യ അഭിമുഖം;രാമക്ഷേത്രത്തെ കുറിച്ച് മോദി,ഊർജിത് പട്ടേൽ നേരത്തെ എല്ലാം വ്യക്തമാക്കി!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ പരീക്ഷണം നേരിടാൻ പോകുന്ന വർഷമാണ് 2019. നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് തന്നെയാണ് മോദിയുടെ വെല്ലുവിളി. തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന്റെ വിദേശ സന്ദർശനങ്ങളൊക്കെ വെട്ടി ചുരുക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2019ലെ അദ്ദേഹത്തിന്റെ ആദ്യ അഭിമുഖം ന്യൂസ് ഏജൻസിയാ എഎൻഐക്കാണ് ലഭിച്ചിരിക്കുന്നത്.

മായാവതി വിരട്ടി; കോണ്‍ഗ്രസ് വീണു, മധ്യപ്രദേശില്‍ കേസുകള്‍ പിന്‍വലിക്കും!! സര്‍ക്കാര്‍ നടപടി തുടങ്ങി

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ ആരംഭിക്കുകയുള്ളൂവെന്ന് എൻഐ എഡിറ്റർ സ്മിത പ്രകാശുമായി നടത്തിയ അഭിമുഖത്തിൽ നരേന്ദ്രമോദി വ്യക്തമാക്കി. മുൻ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെക്കുന്നതിന് ആറ്-ഏഴ് മാസങ്ങൾക്ക് മുമ്പ് തന്നെ രാജി കാര്യങ്ങൾ തന്നോട് സംസാരിച്ചിരുന്നെന്ന് മോദി വ്യക്തമാക്കി. ആർബിഐ ഗവർണറായി അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയ സമ്മ്ർദ്ദം അദ്ദേഹത്തിന്റെ രാജിക്ക് പിറകിലില്ല. തികച്ചും വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് അദ്ദേഹം രാജിവെച്ചതെന്നും മോദി വ്യക്തമാക്കി.

നോട്ട് നിരോധനം നേരത്തെ അറിയിച്ചു

നോട്ട് നിരോധനത്തെ കുറിച്ച് മുൻകൂട്ടി ജനങ്ങളെ അറിയിച്ചിരുന്നെന്നും മോദി വ്യക്ത്മാക്കി. കള്ളപ്പണം കൈയ്യിലുണ്ടെങ്കിൽ നിക്ഷേപിക്കുക. പിഴയടക്കുക തുടങ്ങിയ കാര്യങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെന്നും മോദി പറഞ്ഞു. മറ്റുള്ളവരെ പോലെ തന്നെ മോദിയും പെരുമാറുമെന്നായിരുന്നു അത്തരക്കാർ വിചാരിച്ചിരുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

സർജിക്കൽ സ്ട്രൈക്ക്

ദൗത്യത്തിന്റെ വിജയവും പരാജയവും നോക്കാതെ സൂര്യോദയത്തിന് മുമ്പ് തിരിച്ചി വരാനായിരുന്നു സർജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത ജവാന്മാർക്ക് മോദി നൽകിയ സന്ദേശം. സർജിക്കൽ സ്ട്രൈക്കിന്റെ തീയ്യതി രണ്ട് തവണ മാറ്റി വെച്ചിരുന്നെന്നും മോദി വെളിപ്പെടുത്തി. സർജിക്കൽ സ്ട്രൈക്ക് തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു. സൈനികരുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാമക്ഷേത്രം

രാമക്ഷേത്ര നിർമ്മാണതിന് ഓർഡിനൻസ് ഉടൻ ഇില്ലെന്ന് മോദി പറഞ്ഞു. അതേസമയം രാമക്ഷേത്ര നിര്‍മാണത്തിന് ഓർ‌ഡിനൻസ് പുറത്തിറക്കുന്നതിനുള്ള സാധ്യത പ്രധാനമന്ത്രി തള്ളിയിട്ടുമില്ല. ഓർഡിനൻസ് ഇറക്കാൻ സുപ്രീംകോടതി വിധി വരുംവരെ കാത്തിരിക്കുമെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.

ഭരണ വിരുദ്ധ വികാരം

ഹിന്ദി ഹൃദയഭൂമിയിൽ ഭരണവിരുദ്ധവികാരം തിരിച്ചടിയായെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. ജനങ്ങൾ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. 2019ലും ബിജെപി തന്നെ അധികാരത്തിലേറും. വീഴ്ചകൾ പര്റിയിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമല വിഷയത്തിലും മോദി അഭിമുഖത്തിൽ പ്രതികരിച്ചു. ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും നീതികിട്ടണം. ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്. ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധിയിലെ വനിതാ ജഡ്ജി ഇന്ദു മൽഹോത്രയുടെ വിയോജന കുറിപ്പ് ശ്രദ്ധയോടെ വായിക്കുകയും ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ധോക് ലാ വിഷയം

ധോക്‌ ലാ വിഷയത്തിൽ ഇന്ത്യയെ ചതിക്കുന്ന നടപടികൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അയൽരാജ്യങ്ങളുമായി സൗഹൃദപരമായ അന്തരീക്ഷമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മോദി അഭിമുത്തിൽ വ്യക്തമാക്കി.

പാകിസ്താൻ വിഷയം

യുപിഎ ആണെന്നും എൻഡിഎ ആണെങ്കിലും പകിസ്താനുമായുള്ള ചർച്ചകളെ എതിർത്തിട്ടില്ല. അതു രാജ്യത്തിന്റെ നയമാണെന്ന് മോദി പറഞ്ഞു. പാകിസ്താനുമായി മികച്ച ബന്ധവും ചർച്ചകളുമാണ് ഇന്ത്യയുടെ താൽപര്യം. എന്നാൽ അവർ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക കടം

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളിയ വിഷയം കള്ളവും തെറ്റിധാരണ പരത്തുന്നതുമാണെന്ന് മോദി വ്യക്തമാക്കി. താൻ അതിനെ 'ലോലിപോപ്പ്' എന്ന് വിശേഷിപ്പിച്ചതും ഇതുകൊണ്ടാണെന്നും മോദി പറഞ്ഞു. എല്ലാ കാർഷിക കടങ്ങളും എഴുതിത്തള്ളിയെന്നാണു പറയുന്നത്. അവരുടെ സർക്കുലറുകൾ ശ്രദ്ധിക്കൂവെന്നും മോദി പറഞ്ഞു.

English summary
PM Modi's first interview; Urjit Patel had been wanting to resign for 6-7 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more