നരേന്ദ്ര മോദിയുടെ അമ്മ സ്‌നേഹത്തെ കളിയാക്കി നടി ഖുശ്ബു ട്വിറ്ററില്‍...
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി റേസ് കോഴ്‌സ് റോഡിലുള്ള ഔദ്യോഗിക വസതിയില്‍ എത്തിയതായിരുന്നു അമ്മ ഹീരാബെന്‍. മോദിക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചതിന് ശേഷം അവര്‍ ഗുജറാത്തിലേക്ക് മടങ്ങുകയും ചെയ്തു. അമ്മയോടൊപ്പം കഴിഞ്ഞ മണിക്കൂറുകളെക്കുറിച്ച് മോദി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
അമ്മ ഗുജറാത്തിലേക്ക് തിരിച്ചുപോയി. കുറേ കാലത്തിന് ശേഷം അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ പറ്റി - എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. 95 കാരിയായ ഹിരാബെന്‍ ഗുജറാത്തിലെ വട്‌നഗറിലെ കുടുംബവീട്ടിലാണ് താമസം. കറുത്ത ട്രാക്ക് പാന്റും ചാരനിറത്തിലുള്ള ടീ ഷര്‍ട്ടും ധരിച്ച് മോദി അമ്മയെ പ്രധാനമന്ത്രിയുടെ വസതി, കൊണ്ടുനടന്നു കാണിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് ജയിച്ച ശേഷം നരേന്ദ്ര മോദി അമ്മയോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും അന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ നരേന്ദ്ര മോദിയുടെ ഈ അമ്മ സ്‌നേഹം നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിന് അത്ര പിടിച്ചിട്ടില്ല. ട്വിറ്ററിലൂടെ തന്നെയാണ് ഖുശ്ബു മോദിയോടുള്ള തന്റെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയത്. ഞങ്ങളൊക്കെ അമ്മമാരെ 365 ദിവസവും 24 മണിക്കൂറും ശ്രദ്ധിക്കുന്നവരാണ് എന്നാണ് ഖുശ്ബു പറഞ്ഞത്. അമ്മയോട് പെട്ടെന്ന് സ്‌നേഹം തോന്നുന്നത് കൊണ്ടാണ് നിങ്ങള്‍ക്കീ പ്രത്യേകത തോന്നുന്നത് എന്നും ഖുശ്ബു പറഞ്ഞു. ഫോട്ടോഓപ് എന്ന ടാഗും ഖുശ്ബു ചേര്‍ത്തിട്ടുണ്ട്.
My mother returns to Gujarat. Spent quality time with her after a long time & that too on her 1st visit to RCR. pic.twitter.com/2n5ZT2C4PC
— Narendra Modi (@narendramodi) May 15, 2016
We look after r mothers 365 days,round d clock..this happens wen u suddenly develop love 4 ur mother #photoOps https://t.co/OSXbB1Lt7C
— khushbusundar (@khushsundar) May 16, 2016












Click it and Unblock the Notifications