കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം പിന്നോട്ടില്ല; ഇന്ത്യ പോരാടും വിജയിക്കും; പാകിസ്താന് ശക്തമായ താക്കീതുമായി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകളെ അവഗണിച്ച് ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്താന്‍റെ ശ്രമം ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്‍റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തടയും. പാക് നീക്കങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടും. സൈന്യത്തിന്‍റെ കരുത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. ഇന്ത്യ വളരും, പോരാടും, ജയിക്കുമെന്നും മോദി വ്യക്തമാക്കി. പാക് തടവിലായിട്ടും തളരാത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോദി പ്രത്യേകം അഭിനന്ദിച്ചു.

പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മെഗാ വീഡിയോ കോണ്‍ഫറന്‍സ് ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. 15000 കേന്ദ്രങ്ങളില്‍ നിന്നായി ഒന്നരക്കോടിയോളം പേര്‍ പങ്കെടുക്കുന്ന പരിപാടി ലോകറെക്കോര്‍ഡാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

-modi
English summary
PM Modi's mega videocon with BJP workers today amid India-Pakistan tensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X