ആരോഗ്യ നില മോശം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അതേസമയം പ്രധാനമന്ത്രി അടിയന്തരമായി അഹമ്മദാബാദിലേക്ക് തിരിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജൂണിലാണ് ഹീരാബെന്നിന് 99 വയസായത്.
അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് യുഎന്‍ മേത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. അതേസമയം ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. ബിജെപിയുടെ ഗുജറാത്ത് എംഎല്‍എമാരായ ദര്‍ശനാബെന്‍ വഗേലയും, കൗശിക് ജെയിനും ആശുപത്രിയിലെത്തിയിട്ടുണ്ട്.

നേരത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രചാരണവുമായി മോദി എത്തിയപ്പോഴും അമ്മയെ കണ്ടിരുന്നു. അമ്മയ്‌ക്കൊപ്പമിരുന്ന് സംസാരിക്കുന്നതും, ചായ കുടിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജീവിതത്തില്‍ അമ്മ ഒരുപാട് സ്വാധീനം ചെലുത്തിയതായി മോദി പറഞ്ഞിരുന്നു.
ജൂണില്‍ അമ്മ 99ാം പിറന്നാള്‍ ആഘോഷിച്ചപ്പോഴും മോദി ഹീരാബെന്നിനെ സ ന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് ജോഷിയും കുടുബവും സഞ്ചരിച്ചിരുന്ന കാര്‍ കര്‍ണാടകത്തിലെ മൈസൂരുവില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.












Click it and Unblock the Notifications