അവിവേകികളായ പ്രധാനമന്ത്രിമാരില്‍ മോദിയും
ദില്ലി: പ്രധാനമന്ത്രിക്ക് വീണ്ടും പണികൊടുത്ത് ഗൂഗിള്‍. ലോകത്തെ ടോപ് 10 ക്രിമിനലില്‍ ഒരാളായായി നരേന്ദ്രമോദിയെ ഗൂഗിള്‍ വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവഹേളിക്കുന്നുഗൂഗിളില്‍ തെരയുന്ന അവിവേകികളായ ലോക പ്രധാനമന്ത്രിമാരുടെ പട്ടികയിലാണ് ഇത്തവണ മോദിയെ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അവിവേകിയായ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ എന്ന് തെരഞ്ഞാല്‍ മോദിയുടെ ചിത്രങ്ങള്‍ തെളിയുന്നു എന്ന് ഒരു പാക് മാധ്യമമാണ് പുറത്തുവിട്ടത്. ഗൂഗിള്‍ തെരയലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പാക് മാധ്യമം ഈ വാര്‍ത്ത കൊടുത്തിട്ടുള്ളത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍,ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്, കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍, തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ്പ് എര്‍ഡോഗന്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഈവര്‍ഷം ആദ്യമായിരുന്നു ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ നരേന്ദ്രമോദിയെ ഗൂഗിള്‍ ഉള്‍പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ഗൂഗിള്‍ ഈ പട്ടിക പിന്നീട് നീക്കം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications