കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പകോഡ പരാമര്‍ശം സക്‌സസ്....കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇരട്ടി വരുമാനം... ബിജെപിക്ക് നന്ദി!!

മോദിയുടെ പകോഡ പരാമര്‍ശം സക്‌സസ്

Google Oneindia Malayalam News

അഹബദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കോഡ പരാമര്‍ശം സൂപ്പര്‍ സക്‌സസായി മാറിയിരിക്കുകയാണ്. ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാരായണ്‍ ഭായിക്ക് ഇപ്പോള്‍ കൈനിറയെ വരുമാനമാണ്. പക്കോഡ വില്‍ക്കുന്നതും ഒരു വരുമാന മാര്‍ഗമാണെന്നും ഒന്നും സമ്പാദിക്കാതിരിക്കുന്നതിലും ഭേദമാണ് ദിവസം 200 രൂപ സമ്പാദിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. ഇത് വലിയ വിവാദവും ആയിരുന്നു. എന്നാല്‍ നാരാണ്‍ ഭായി രജ്പുത്തിന് ഈ ആശയം വളരെ ഇഷ്ടപ്പെടുകയും പക്കോഡ ബിനിനസിലേക്ക് ഇറങ്ങുകയുമായിരുന്നു. വഡോദരയില്‍ ചെറിയൊരു പക്കോഡ കട തുടങ്ങിയ നാരായണ്‍ ഭായി ഇന്ന് സമ്പന്നനാണ്.

1

ഇന്ന് വഡോദരയില്‍ തന്നെ 35 കടകളാണ് നാരായണ്‍ ഭായിക്കുള്ളത്. താനൊരു കടുത്ത കോണ്‍ഗ്രസ് അനുയായിയാണ്. അടുത്ത ജന്‍മത്തിലും താനൊരു കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് നാരായണ്‍ ഭായി പറയുന്നു. പക്കോഡ ഉണ്ടാക്കാനുള്ള 10 കിലോയോളം സാധനങ്ങള്‍ മാത്രമാണ് സംരംഭം ആരംഭിച്ചപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 600 കിലോയോളം പക്കോഡകളാണ് താന്‍ വില്‍ക്കുന്നതെന്ന് ഇയാള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെ പോലെ മോദിയെയും താന്‍ ബഹുമാനിക്കുന്നുണ്ടെന്ന് നാരായണ്‍ ഭായി പറഞ്ഞു. കടയ്ക്ക് ശ്രീരാം എന്ന് പേരുവച്ചത് രാമനോടും മോദിയോടും അമിത് ഷായോടുമുള്ള ആദരവ് കൊണ്ടാണെന്ന് നാരായണ്‍ ഭായ് പറയുന്നു.

രാമസേതു ഉണ്ടാക്കിയ കല്ലുകള്‍ വെള്ളത്തില്‍ പൊങ്ങികിടക്കുകയും അമിത് ഷായെയും മോദിയെയും പോലുള്ള നേതാക്കള്‍ രാമന്റെ പേരില്‍ ഭരിക്കുകയും ചെയ്യുമ്പോള്‍ തന്റെ കടയ്ക്ക് ശ്രീരാം എന്ന് പേര് വെക്കുന്നതില്‍ തെറ്റില്ലെന്ന് നാരായണ്‍ ഭായ് വ്യക്തമാക്കി. 100 ഗ്രാം പക്കോഡയ്ക്ക് 10 രൂപ എന്ന നിരക്കിലാണ് ഇയാള്‍ തുടക്കത്തില്‍ ഈടാക്കുന്നത്. പിന്നീട് 300 കിലോ പരിപ്പ് വട നാല് മണിക്കൂറു കൊണ്ടാണ് നാരായണ്‍ ഭായിയുടെ കടയില്‍ വച്ച് വിറ്റുതീര്‍ന്നത്. വൈകിട്ട് ഇതേ തിരക്ക് ഉണ്ടാവാറുണ്ടെന്ന് ഇയാള്‍ പറയുന്നു. എന്തായാലും തന്റെ ജീവിതം മാറ്റിമറിച്ചതിന് ബിജെപിയോടും മോദിയോടും നന്ദി പറയുകയാണ് നാരായണ്‍ ഭായ്.

വിജയ് മല്യ വായ്പാ തുക ഐപിഎല്ലിലും ഫോര്‍മുല വണ്ണിലും ഉപയോഗിച്ചു, കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ്!വിജയ് മല്യ വായ്പാ തുക ഐപിഎല്ലിലും ഫോര്‍മുല വണ്ണിലും ഉപയോഗിച്ചു, കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ്!

അനുഷ്‌കയല്ല അര്‍ഹാനാണ് സൂപ്പര്‍ സ്റ്റാര്‍.... ഷാരൂഖിനും മാധുരി ദീക്ഷിതിനുമൊപ്പം അഭിനയം, കോലി ഞെട്ടുംഅനുഷ്‌കയല്ല അര്‍ഹാനാണ് സൂപ്പര്‍ സ്റ്റാര്‍.... ഷാരൂഖിനും മാധുരി ദീക്ഷിതിനുമൊപ്പം അഭിനയം, കോലി ഞെട്ടും

English summary
PM Modi's pakoda-selling advice changed the life of Congress worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X